മുപ്പത്തിമൂന്നു വര്‍ഷത്തെ ഔദ്യോഗികജീവിതത്തിനു ശേഷം മെയ് 30ന് ഞങ്ങളുടെ ഹെഡ്‌മാസ്റ്റര്‍ ശ്രീ ഒ രാജഗോപാലന്‍ മാസ്റ്റര്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചു.മെയ് 30ന് നടന്ന ലളിതമായ ചടങ്ങില്‍ എ ഇ ഒ ശ്രീ രവിവര്‍മ്മന്‍ മാസ്റ്റര്‍ പങ്കെടുത്തു.ശ്രീ ഒ രാജഗോപാലന്‍ മാസ്റ്റര്‍ സ്കൂളില്‍ ആദ്യമായി ഒരു എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തി.അദ്ദേഹത്തിന്റെ അച്ഛന്‍ ശ്രീ കുഞ്ഞികൃഷ്ണന്‍ അടിയോടി മാസ്റ്ററുടെ സമരണാര്‍ഥം അമ്മ ശ്രീമതി കാര്‍ത്യായനിയമ്മയുടെ പേരിലാണ് എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്കൂളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സിലെ ഏറ്റവും മികച്ച കുട്ടിയ്ക്കുള്ളതാണ് ഈ എന്‍ഡോവ്‌മെന്റ്.എന്‍ഡോവ്‌മെന്റ് തുക ശ്രീ ഒ രാജഗോപാലന്‍ മാസ്റ്റര്‍ എ ഇ ഒ ശ്രീ രവിവര്‍മ്മന്‍ മാസ്റ്റര്‍ക്ക് കൈമാറി.സാറിന്റെ ഈ ഉദ്യമം മാതൃകാപരമാണെന്ന് എ ഇ ഒ അഭിപ്രായപ്പെട്ടു.
എന്‍ഡോവ്‌മെന്റ് തുക ശ്രീ ഒ രാജഗോപാലന്‍ മാസ്റ്റര്‍ എ ഇ ഒ ശ്രീ രവിവര്‍മ്മന്‍ മാസ്റ്റര്‍ക്ക് കൈമാറുന്നു |
ഈ വര്‍ഷം സ്കൂളില്‍നിന്ന് പിരിഞ്ഞുപോകുന്ന ഏഴാംതരത്തിലെ കുട്ടികള്‍ അധ്യാപകരോടൊപ്പം