ജൂണ്‍
തീയ്യതി | പ്രധാനദിനങ്ങള്‍ | പ്രവര്‍ത്തനങ്ങള്‍ |
02/06/14 | പ്രവേശനോത്സവം | ഘോഷയാത്ര,മധുരപലഹാരവിതരണംപായസദാനം,ഉച്ചഭക്ഷണാരംഭം,കലാപരിപാടികള്‍ |
05/06/14 | ലോകപരിസ്ഥിതിദിനം | പരിസ്ഥിതിബോധവല്‍കരണക്ലാസ്സ്,ശ്രീ ആനന്ദന്‍മാസ്റ്റര്‍ |
19/06/14 | വായനാവാരാചരണം | ഉദ്‌ഘാടനം-തേനൂറുംപാട്ട് |
20/06/14 | വായനാവാരാചരണം | കവിതാരചനാമത്സരം |
23/06/14 | വായനാവാരാചരണം | അസംബ്ലി,പി എന്‍ പണിക്കര്‍ അനുസ്മരണം ,ശ്രീ എം എ ഭാസ്കരന്‍ മാസ്റ്റര്‍ |
24/06/14 | വായനാവാരാചരണം | പുസ്തകപ്രദര്‍ശനം |
25/06/14 | വായനാവാരാചരണം | ഉപന്യാസരചനാമത്സരം,ക്വിസ്,സമാപന സമ്മേളനം-എ ഇ ഒ,സല്ലാപം ശ്രീ ഷൈജു മാസ്റ്റര്‍ |
26/06/14 | പുകയിലവിരുദ്ധദിനം | അസംബ്ലി,റാലി,ബോധവല്‍കരണക്ലാസ് |
ജൂലായ് | ||
05/07/14 | വൈക്കംമുഹമ്മദ്ബഷീര്‍ ജന്മദിനം | അസംബ്ലി,പുസ്തകപ്രദര്‍ശനം |
08/07/14 | പി ടി എ ജനറല്‍ബോഡിയോഗം, സി പി ടി എ | എല്ലാക്ലാസ്സുകളിലും |
11/07/14 | ലോകജനസംഖ്യാദിനം | അസംബ്ലി,ക്വിസ് |
22/07/14 | ചാന്ദ്രദിനം | പരീക്ഷണപ്പായസം-ശ്രീ ശശിധരന്‍ മാസ്റ്റര്‍ |
23/07/14 | പി ടി എ എക്സിക്യൂട്ടീവ് യോഗം | സംസ്കൃതം പ്രവേശനോത്സവം ആലോചനായോഗം |
ആഗസ്റ്റ് | ||
06/08/14 | ഹിരോഷിമാദിനം | അസംബ്ലി,പതിപ്പ് നിര്‍മാണം,പ്രഭാഷണം |
09/08/14 | നാഗസാക്കിദിനം,ക്വിറ്റിന്ത്യാദിനം | അസംബ്ലി,ക്വിസ് |
22/08/14 | ലോകനാട്ടറിവ്ദിനം | അടുക്കളക്വിസ്,അമ്മമാര്‍ക്ക് വേണ്ടി |
28/08/14 | ഒന്നാം പാദവാര്‍ഷികമൂല്യനിര്‍ണയം | |
സെപ്റ്റംബര്‍ | ||
05/09/14 | അധ്യാപക ദിനം | അസംബ്ലി,ഓണാഘോഷം |
08/09/14 | സാക്ഷരതാദിനം | പ്രഭാഷണം,ക്വിസ് |
14/09/14 | ഹിന്ദിദിനം | ഹിന്ദികവിത,കഥ,രചനകള്‍ |
16/09/14 | ഓസോണ്‍ദിനം | അസംബ്ലി,ക്വിസ്,പ്രഭാഷണം |
ഒക്ടോബര്‍ | ||
02/10/14 | ഗാന്ധിജയന്തി | ശുചീകരണവാരാഘോഷം |
05/10/14 | ലോകഅധ്യാപകദിനം | അസംബ്ലി, |
10/10/14 | ചങ്ങമ്പുഴകൃഷ്ണപ്പിള്ളദിനം | പുസ്തകപ്രദര്‍ശനം,കവിതാലാപനം |
16/10/14 | വള്ളത്തോള്‍ജന്മദിനം | പുസ്തകപ്രദര്‍ശനം,കവിതാലാപനം |
25/10/14 | മുണ്ടശ്ശേരിദിനം | അസംബ്ലി,പ്രഭാഷണം |
30/10/14 | വയലാര്‍ ചരമദിനം | കവിതാലാപനം,പുസ്തകപ്രദര്‍ശനം |
31/10/14 | ദേശീയോദ്ഗ്രഥനദിനം | അസംബ്ലി,ക്വിസ് |
നവംബര്‍ | ||
01/11/14 | കേരളപ്പിറവിദിനം | അസംബ്ലി,നാടന്‍പാട്ട് മത്സരം |
07/11/14 | സി വി രാമന്‍ ദിനം | അസംബ്ലി,പ്രഭാഷണം |
10/11/14 | അന്താരാഷ്ട്രശാസ്ത്രദിനം | ശാസ്ത്രജ്ഞരുടെ ഫോട്ടോപ്രദര്‍ശനം |
12/11/14 | സലിംഅലി ജന്മദിനം,ദേശീയ പക്ഷിനിരീക്ഷണദിനം | പക്ഷിനിരീക്ഷണ ക്ലാസ് |
14/11/14 | ശിശുദിനം | അസംബ്ലി,പ്രഭാഷണം |
21/11/14 | സി വി രാമന്‍ ചരമദിനം | ക്വിസ്,പ്രഭാഷണം |
ഡിസംബര്‍ | ||
01/12/14 | ലോക എയിഡ്‌സ് ദിനം | അസംബ്ലി,പ്രഭാഷണം |
06/12/14 | ഡോ.അംബേദ്‌കര്‍ ചരമദിനം | അസംബ്ലി,ഫോട്ടോപ്രദര്‍ശനം |
10/12/14 | മനുഷ്യാവകാശദിനം | അസംബ്ലി, |
22/12/14 | രാമാനുജന്‍ ജന്മദിനം | കണക്കിലെ കളികള്‍ |
ജനുവരി | ||
01/01/15 | പുതുവത്സരദിനം | അസംബ്ലി, |
08/01/15 | ഗലീലിയോ ചരമദിനം | ടെലസ്കോപ്പ് നിര്‍മാണം |
17/01/15 | കുമാരനാശാന്‍ ചരമദിനം | അസംബ്ലി, |
26/01/15 | റിപ്പബ്ലിക്ക് ദിനം | അസംബ്ലി, പതാക ഉയര്‍ത്തല്‍ |
30/01/15 | രക്തസാക്ഷിദിനം | മൗനാചരണം,ഗാന്ധി അനുസ്മരണ പ്രഭാഷണം |
ഫെബ്രുവരി | ||
02/02/15 | ജി ശങ്കരക്കുറുപ്പ് ചരമദിനം | പുസ്തകപ്രകാശനം,കവിതാലാപനം |
11/02/15 | എഡിസണ്‍ ജന്മദിനം | പ്രഭാഷണം, |
14/02/15 | ഹെര്‍മന്‍ഗുണ്ടര്‍ട്ട് ജന്മദിനം | നിഘണ്ടു പരിചയം |
21/02/15 | മാതൃഭാഷാദിനം | അസംബ്ലി,കഥ,കവിതാരചന |
28/02/15 | ദേശീയശാസ്ത്രദിനം | അസംബ്ലി,പരീക്ഷണങ്ങശ്‍ |
പഠനയാത്ര | ||
മാര്‍ച്ച് | ||
08/03/15 | അന്താരാഷ്ട്ര സാക്ഷരതാദിനം | അസംബ്ലി, |
14/03/15 | ഐന്‍സ്റ്റീന്‍ ജന്മദിനം | പ്രഭാഷണം,ക്വിസ് |
22/03/15 | ലോകജലദിനം | പ്രഭാഷണം, |
23/03/15 | വര്‍ഷാന്ത പരീക്ഷ | |
31/03/15 | സ്കൂള്‍ വാര്‍ഷികം | വിവിധകലാപരിപാടികള്‍ |
ഏപ്രില്‍ | ||
21/04/15 | പി ടി എ എക്സിക്യൂട്ടീവ് യോഗം | സ്കൂള്‍ പ്രവേശനം-ഗൃഹസന്ദര്‍ശനം |
മെയ് | ||
02/05/15 | വര്‍ഷാന്ത പരീക്ഷ | |
20/05/15 | എസ് ആര്‍ ജി യോഗം | |
ഓണാഘോഷം
ഈ വര്‍ഷത്തെ ഓണാഘോഷം സെപ്ററംബര്‍5 ന് സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്നു.പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി ഓണാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.അങ്കണവാടി ,എല്‍ പി ,യു പി കുട്ടികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.മിഠായിപെറുക്കല്‍,തവളച്ചാട്ടം,കുപ്പിയില്‍ വെള്ളംനിറക്കല്‍,ലെമണ്‍ &സ്പൂണ്‍,തൊപ്പിക്കളി,കസേരക്കളി,സ്പോഞ്ച് ത്രോ, മെഴുകുതിരി കത്തിക്കല്‍ തുടങ്ങിയ രസകരമായ മത്സരങ്ങള്‍ കുട്ടികള്‍ നന്നായി ആസ്വദിച്ചു.യു പി കുട്ടികള്‍ക്കായി പൂക്കളമത്സരവും നടന്നു.ഉച്ചയ്ക്ക് പായസത്തോടെയുള്ള ഓണസ്സദ്യ.മദര്‍പി ടി എ അംഗങ്ങള്‍,അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.സമാപന സമ്മേളനം വാര്‍ഡ് മെമ്പര്‍ ശ്രീ ജി സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് വാര്‍ഡ് മെമ്പര്‍,പി ടി എ പ്രസിഡണ്ട് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ ഒ രാജഗോപാലന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ശ്രീ വി പി രാജീവന്‍ നന്ദി പറഞ്ഞു.
സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.
സ്വാതന്ത്ര്യദിനറാലി |
ഇന്ത്യയുടെ 68-ാം സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.രാവിലെ
9.30-ന് ഹെഡ്‌മാസ്ററര്‍ ശ്രീ രാജഗോപാലന്‍ മാസ്ററര്‍ പതാക
ഉയര്‍ത്തി.തുടര്‍ന്ന് സ്കൂള്‍ സ്കൗട്ട് യൂണിററിന്റെ മാസ്സ്ഡ്രില്‍
നടന്നു.പിന്നീട് സ്കുള്‍ കോമ്പൗണ്ട് മുതല്‍ ചിറമ്മല്‍ വരെ നടന്ന
സ്വാതന്ത്ര്യദിന റാലി ഏവരുടേയും ശ്രദ്ധ പിടിച്ചുപററി.റാലിയിലെ "ഭാരതാംബ "ഏറെ
ശ്രദ്ധിക്കപ്പെട്ടു.റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് വിവിധ
ക്ളബ്ബുകള്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.തുടര്‍ന്ന് നടന്ന
ചടങ്ങില്‍ബേക്കല്‍,ജിഎഫ്എച്ച്എസ്എസിലെ ശ്രീ സാലി മാസ്ററര്‍ കുട്ടികള്‍ക്ക്
സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.പി ടി എ മെമ്പര്‍ ശ്രീമതി രേഖ അദ്ധ്യക്ഷത
വഹിച്ചു.ഹെഡ്‌മാസ്ററര്‍സ്വാഗതംപറഞ്ഞു.ശ്രീമതിസിന്ധു,പുഷ്പട്ടീച്ചര്‍,ബാബുമാസ്ററര്‍,രാജീവന്‍മാസ്ററര്‍,സെബാസ്‌ററ്യന്‍മാസ്ററര്‍
എന്നിവര്‍ ആശംസകളര്‍പ്പിച്ചു.രാജുമാസ്ററര്‍ നന്ദി
പറഞ്ഞു.തുടര്‍ന്ന് ഒന്നുമുതല്‍ ഏഴുവരെ ക്ളാസ്സുകളിലെ കുട്ടികളുടെ
ദേശഭക്തിഗാനാലാപനം നടന്നു.പായസവിതരണവും നടത്തി.
"സാക്ഷരം "2014-15
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ സംസ്കൃതം പ്രവേശനോത്സവം 31.07.2014
വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 30 ഓളം വിദ്യാര്‍ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.വിദ്യാര്‍ഥികള്‍ക്കായി രാമായണം ക്വിസ് മത്സരം നടന്നു.
ചാന്ദ്രദിനം
ചന്ദ്രനെക്കുറിച്ച്............
ആകാശവാണിയിലൂടെ.
മെട്ടമ്മല്‍
GWUPSലെ ശ്രീ എ
.ശശിധരന്‍ മാസ്‌ററര്‍
കുട്ടികള്‍ക്ക് "പരീക്ഷണപ്പായസം"
ഒരുക്കി.രസകരമായ
നിരവധി ശാസ്ത്രപരീക്ഷണങ്ങള്‍
നടത്തിക്കൊണ്ട്ശാസ്ത്രക്ലബ്ബ്, ഗണിതക്ലബ്ബ്,സോഷ്യല്‍ക്ലബ്ബ്, ഇംഗ്ലീഷ്‌ക്ലബ്ബ്,ഹിന്ദിക്ലബ്ബ്,ഇക്കോക്ലബ്ബ്
എന്നിവയുടെ ഔപചാരിക ഉദ്ഘാടനം
നിര്‍വ്വഹിച്ചു.
പുകയില വിരുദ്ധദിനം 26.06.2014
പുകയില,മയക്കുമരുന്ന്എന്നിവയുടെദോഷഫലങ്ങളെക്കുറിച്ച്
ഹെഡ്‌മാസ്ററര്‍അസംബ്ളിയില്‍വിശദീകരിച്ചു.3മുതല്‍7വരെ
ക്ലാസ്സുകളിലെ
കുട്ടികളും അധ്യാപകരും
ചേര്‍ന്ന് പുകയിലവിരുദ്ധറാലി
നടത്തി.
വായനാവാരാചരണം 19.06.2014-25.06.2014
വായനാവാരം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ശ്രീ കൃഷ്ണകുമാര്‍ പള്ളിയത്തിന്‍റെ “തേനൂറുംപാട്ട്” എന്ന
പരിപാടിയോടെജൂണ്‍ പത്തൊമ്പതിന് വായനാവാരാചാരണത്തിനു തുടക്കം കുറിച്ചു.
കൃഷ്ണകുമാര്‍ മാസ്റ്റര്‍ പാട്ടിന്‍റെ പാലാഴി തീര്‍ത്ത് കുട്ടികളെ
ആനന്ദത്തിലും ആവേശത്തിലും ആറാടിച്ചു.തദവസരത്തില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി
പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഈ സ്കൂളിലെ
പൂര്‍വ്വവിദ്യാര്‍ഥിനിയായ അഞ്ജനയെ ഉപഹാരം നല്‍കി അനുമോദിച്ചു .
വായനാവാരാചാരണത്തിന്‍റെ
ഭാഗമായി 20/06/14ന്എല്‍.പി, യു.പി ക്ലാസ്സിലെ കുട്ടികള്‍ക്ക്
കവിതാരചനാമല്‍സരം നടന്നു.23/06/14ന് ശ്രീ എം എ ഭാസ്കരന്‍ മാസ്ററര്‍ പി എന്‍
പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തി.
24/06/14നുപുസ്തകപ്രദര്‍ശനം നടത്തി.
25/06/14ബുധനാഴ്ച വായന വളര്‍ച്ചയ്ക്കും വികാസത്തിനും എന്ന വിഷയത്തില്‍ ഉപന്യാസരചനാമത്സരം നടന്നു .തുടര്‍ന്ന് വായനാക്വിസ്.
3.00മണിക്ക് വായനാവാരാചരണസമാപനസസമ്മേളനം എ ഇ ഒ ശ്രീ.രവിവര്‍മ്മന്‍ സാര്‍ ഉദ്ഘാടനം ചെയ്തു.വിവിധമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.തുടര്‍ന്ന് സല്ലാപം പരിപാടിയില്‍ ഹൊസ്ദുര്‍ഗ് ബി ആര്‍ സി യിലെ ശ്രീ.ഷൈജു മാസ്ററര്‍ കുട്ടികളുമായി സല്ലപിച്ചു
ലോകപരിസ്ഥിതിദിനംജൂണ്‍5
ലോകപരിസ്ഥിതിദിനം സമുചിതമായി
ആഘോഷിച്ചു .പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ ആനന്ദന്‍ മാസ്റ്റര്‍ പരിസ്ഥിതി
സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. സ്കൂളിലെ
മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷതൈകള്‍ വിതരണം ചെയ്തു . സ്കൂള്‍ പരിസരത്ത്
നട്ട മരങ്ങളുടെ സംരക്ഷണ ചുമതല കുട്ടികളുടെ അഞ്ച് ഗ്രൂപ്പുകള്‍ക്ക് നല്‍കി .
No comments:
Post a Comment