ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

ABOUT US

ABOUT US               GFUP SCHOOL KOTTIKULAM
                               BEKAL P.O.
                               KASARAGOD DIST.
                               671318                                             




  ഉദുമ ഗ്രാമപഞ്ചായത്തിലെ കോട്ടിക്കുളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോട്ടിക്കുളം ഗവണ്മെന്റ് ഫിഷറീസ് യു പി സ്കൂള്‍ 1956 ല്‍ സ്ഥാപിതമായി.കോട്ടിക്കുളം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള ഇരു നിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.ഒന്ന് മുതല്‍ ഏഴു വരെ ക്ലാസ്സുകളിലായി 127 കുട്ടികള്‍ ഇവിടെ  പഠിക്കുന്നു .                                            


കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍






ക്ലാസ്സ് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ ആകെ
I 6 4 10
II 8 4 12
III 8 3 11
IV 8 12 20
V 10 14 24
VI 12 16 28
VII 16 16 32
ആകെ 68 69 137












ക്ലാസ്സ് ആകെ കുട്ടികള്‍ ഒ.ബി.സി എസ്.സി ഒ.ഇ.സി
ആണ്‍ പെണ്‍ ആകെ ആണ്‍ പെണ്‍ ആകെ ആണ്‍ പെണ്‍ ആകെ
I 10 2 0 2 0 0 0 4 4 8
II 12 0 1 1 0 1 1 7 3 10
III 11 0 1 1 1 0 1 7 2 9
IV 20 1 0 1 0 0 0 7 12 19
V 24 0 0 0 0 0 0 10 14 24
VI 28 0 0 0 0 0 0 12 16 28
VII 32 0 0 0 0 0 0 16 16 32
ആകെ 137 3 2 5 1 1 2 63 67 130






















 അല്പം ചരിത്രം
 

          ചിറമ്മല്‍ ഭാഗത്ത് ശ്രീ കണ്ടാരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വീട്ടില്‍വെച്ച് വിദ്യാഭ്യാസം നല്‍കുന്ന കാലം.അക്കാലത്ത് പ്രദേശത്തെ ചെറുപ്പക്കാരാരും തന്നെ വിദ്യാഭ്യാസം നേടാന്‍ താല്പര്യപ്പെട്ടിരുന്നില്ല ഒരു പ്രായമാകുമ്പോള്‍ത്തന്നെ തൊഴിലുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് തിരിയാനാണ് പലരും താല്പര്യം കാണിച്ചിരുന്നത്.ഇതിന്റെ പരിണിതഫലം മനസ്സിലാക്കിയ തുറയിലെ പൗരപ്രമുഖനായ ശ്രീ രാമന്‍മാസ്റ്റര്‍ ചെറുപ്പക്കാരെ വിദ്യാലയങ്ങളിലെത്തിക്കുവാനുള്ള ശ്രമം ഏറ്റെടുത്തു.ഈയൊരു സാഹചര്യത്തിലാണ് ഈ പ്രദേശത്തെ ചെറുപ്പക്കാരെ വിദ്യാലയത്തിലെത്തിക്കാന്‍ കോട്ടിക്കുളം ഭാഗത്ത് ഒരു സ്കൂള്‍ എന്ന ആശയം രൂപപ്പെട്ടത്.ഈ ആശയം സഫലമാക്കാന്‍ അക്കാലത്ത് ഫിഷറീസ് ഓഫീസറായിരുന്ന ദൂമപ്പന്‍ എന്ന വ്യക്തിയുടെ സഹായവും ഉണ്ടായിരുന്നു.
                രാമന്‍മാസ്റ്ററുടെ വാക്കുകളും ദര്‍ശനങ്ങളും സമൂഹത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരുന്നത്.ചിറമ്മല്‍ ഭാഗത്ത് ശ്രീ കണ്ടാരന്‍മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന എല്‍ പി സ്കൂളില്‍നിന്നും കോട്ടിക്കുളം, മലാംകുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികളെ ചേര്‍ത്തുകൊണ്ട് 1956-ല്‍ കോട്ടിക്കുളം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര ഭരണസമിതി അനുവദിച്ചുനല്‍കിയ സ്ഥലത്ത് ആദ്യത്തെ സ്കൂള്‍ കെട്ടിടം ഉയര്‍ന്നു.ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടമായിരുന്നു.1966-ല്‍ രാമന്‍മാസ്റ്ററുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായി ഇത് യുപി സ്കൂളായി ഉയര്‍ത്തപ്പെട്ടു.പിന്നീട് നാട്ടുകാരേയും അമ്പലക്കമ്മിറ്റിയേയും പൂര്‍ണമായും സഹകരിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിഞ്ഞതിനാല്‍ സ്കൂളിന്റെ കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഒരു സമയത്ത് നാനൂറിലധികം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു.തുടര്‍ന്ന് മാറിവന്നുകൊണ്ടിരുന്ന സ്കൂള്‍ പി ടി എ യുടേയും പ്രധാനാധ്യാപകരുടേയും നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് അമ്പലക്കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഒരു ജനകീയക്കമ്മിറ്റി ഉണ്ടാക്കുകയും 2009-ല്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഇരുനിലക്കെട്ടിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയും ചെയ്തു.ഇതിന് ചുക്കാന്‍ പിടിച്ചത് അന്നത്തെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ കെ നാരായണന്‍ മാസ്റ്ററായിരുന്നു.നാട്ടുകാരുടെ സാമ്പത്തിക സഹായംകൊണ്ടാണ് ഒരു ഗവണ്‍മെന്റ് സ്കൂളിന് ഇത്ര നല്ല കെട്ടിടം യാഥാര്‍ഥ്യമായത് എന്നത് എടുത്തുപറയേണ്ടതുതന്നെയാണ്.
                
ഈ വിദ്യാലയത്തിലെ ജീവനക്കാര്‍

 
1
ശ്രീ.ബാലകൃഷ്ണന്‍ നാരോത്ത്
ഹെഡ്‌മാസ്റ്റര്‍
2
ശ്രീമതി    സുഷമ
പി ഡി ടീച്ചര്‍
3
ശ്രീമതി പുഷ്പ പി
പി ഡി ടീച്ചര്‍
4
ശ്രീ രാജു ടി എം
പി ഡി ടീച്ചര്‍
5
ശ്രീമതി പ്രീത ടി
പി ഡി ടീച്ചര്‍
6
ശ്രീമതി നന്ദിത കെ
പി ഡി ടീച്ചര്‍
7
ശ്രീ രാജീവന്‍ വി പി
എല്‍ പി എസ് എ
8
ശ്രീ സെബാസ്റ്റ്യന്‍ എസ് എസ് 
ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(ഹിന്ദി)
9
ശ്രീ ബാബു തുരുത്തിപ്പള്ളി
പാര്‍ട്ട് ടൈംജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം)
10
ശ്രീ മുരളീധരന്‍ എ കെ
ഓഫീസ് അസ്സിസ്റ്റന്റ്







          പി ടി എ എക്സിക്യൂട്ടീവ്‌ കമ്മിററി


 പി ടി എ പ്രസിഡണ്ട് - ശ്രീമതി ലക്ഷ്മി
വൈസ്‌പ്രസിഡണ്ട്  ശ്രീ കെ ജി പദ്‌മനാഭന്‍

 അംഗങ്ങള്‍
ശ്രീ       രാമു
           രാജന്‍
 ശ്രീമതി  ഉഷ
           സിന്ധു
           രേഖ
           ലത
         ഭാര്‍ഗവി
                                                   



                                          സ്കൗട്ട് യൂണിറ്റ്                                    



 

No comments:

Post a Comment