ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Saturday, 18 April 2015

യാത്രയയപ്പ് സമ്മേളനം

     മുപ്പത്തിമൂന്നു വര്‍ഷത്തെ ഔദ്യോഗികജീവിതത്തില്‍നിന്നും മെയ് 31ന് വിരമിക്കുന്ന നമ്മുടെ ഹെഡ്‌മാസ്റ്റര്‍ ശ്രീ ഒ രാജഗോപാലന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഏപ്രില്‍ 4ശനിയാഴ്ച നടന്നു.പി ടി എ യുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ കവിയും അധ്യാപകനുമായ ശ്രീ വിനയചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.ശ്രീകുറുംബാഭഗവതിക്ഷേത്രംസ്ഥാനികന്‍ ശ്രീ വളപ്പില്‍ ചന്തന്‍ കാരണവര്‍ ഉപഹാരസമര്‍പ്പണം നടത്തി.ഉദുമാഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ ജി സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ രവിവര്‍മ്മന്‍ മാസ്റ്റര്‍ ,ബി പി ഒ ശ്രീ ശിവാനന്ദന്‍ മാസ്റ്റര്‍,ശ്രീ കുറുംബാഭഗവതിക്ഷേത്രം പ്രസിഡണ്ട് ശ്രീ കെ ജെ കുഞ്ഞികൃഷ്ണന്‍,പി ടി എ പ്രസിഡണ്ട് ശ്രീമതി വി കെ ലക്ഷ്മി,മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി ഉഷ,സ്കൂള്‍ലീഡര്‍ കുമാരി വിജുത  എന്നിവര്‍ആശംസകളര്‍പ്പിച്ചു സംസാരിച്ചു.മുന്‍ ഹെഡ്‌മിസ്ട്രസ് ശ്രീമതി ഭാര്‍ഗവിട്ടീച്ചര്‍,ശ്രീ കുറുംബാഭഗവതിക്ഷേത്രം മുന്‍ പ്രസിഡണ്ടുമാര്‍ ശ്രീ രഘുനാഥ്,ശ്രീ ഗംഗാധരന്‍ എന്നിവരും  ചടങ്ങില്‍ സന്നിഹിതരായിരുന്നു.മറുപടി പ്രസംഗത്തില്‍ ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍ തന്റെ അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.ശ്രീമതി മിനി സ്വാഗതം പറഞ്ഞു.സ്റ്റാഫ്‌സെക്രട്ടറി ശ്രീ വി പി രാജീവന്‍ നന്ദി പറഞ്ഞു.


















  

1 comment: