ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Tuesday 28 October 2014

ബേക്കല്‍ ഉപജില്ലാപ്രവൃത്തിപരിചയമേളയിലെ വിജയികള്‍

യു പി വിഭാഗം ബുക്ക് ബൈന്റിംഗില്‍ ഒന്നാംസ്ഥാനം..റോഷന്‍ കെ കെ

യു പി വിഭാഗം ഇലക്ട്രിക്കല്‍ വയറിംഗില്‍ ഒന്നാംസ്ഥാനം....അക്ഷയ് എ


യു പി വിഭാഗം ത്രെഡ്‌പാറ്റേണില്‍ രണ്ടാംസ്ഥാനം.. രജനീഷ് ആര്‍
യു പി വിഭാഗം കയര്‍ കൊണ്ടുള്ള ചവിട്ടിനിര്‍മ്മാണത്തില്‍  രണ്ടാംസ്ഥാനം ..ആദര്‍ശ് സി








             
                    
യു പി വിഭാഗം നെറ്റ് മേക്കിംഗ് രണ്ടാംസ്ഥാനം...സഞ്ജു കെ

                യു പി വിഭാഗം ഫാബ്രിക്ക്പെയിന്റിംഗില്‍ മൂന്നാം സ്ഥാനം..നവ്യാരാജ്
എല്‍ പി വിഭാഗം കയര്‍ കൊണ്ടുള്ള ചവിട്ടിനിര്‍മ്മാണത്തില്‍ മൂന്നാം സ്ഥാനം...അഭിഷേക്
                    18.10.2014ശനിയാഴ്ച ജി എല്‍ പി എസ് ഉദുമയില്‍വെച്ചു നടന്ന പഞ്ചായത്ത്തല വിജ്ഞാനോത്സവത്ത്ല്‍ ഈ സ്കൂളിലെ അശ്വിന്‍ എസ്, ശരത്ത് യു എന്നീ കുട്ടികള്‍ മേഖലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.







Sunday 26 October 2014

പുതിയ സ്കൂള്‍ ലീഡര്‍ ചുമതലയേറ്റു.

      ഈ വര്‍ഷത്തെ സ്കൂള്‍ ലീഡറായി ഏഴാംതരത്തിലെ വിജുത വി സത്യപ്രതിജ്ഞചെയ്തു സ്ഥാനമേറ്റു.ആറാംതരത്തിലെ സഞ്ജു കെ ഡെപ്പ്യീട്ടിലീഡറായി സത്യപ്രതിജ്ഞചെയ്തു.ഹെഡ്‌മാസ്റ്റര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.കഴിഞ്ഞവര്‍ഷത്തെ സ്കൂള്‍ലീഡര്‍ ഷിബിന്‍ വി ഇരുവരേയും ഹാരമണിയിച്ചു.
ഷിബിന്‍ പുതിയലീഡര്‍മാരെ ഹാരമണിയിച്ച് അനുമോദിക്കുന്നു




Wednesday 22 October 2014

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്



     ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 23.10.2014
ചൊവ്വാഴ്ചനടന്നു.എല്ലാജനാധിപത്യമര്യാദകളുംപാലിച്ചുകൊണ്ട്തെരഞ്ഞെടുപ്പിന്റെഎല്ലാഘട്ടങ്ങളിലൂടെയുംകടന്നുപോയിക്കൊണ്ടായിരുന്നു ഈ വര്‍ഷത്തെയും തെരഞ്ഞെടുപ്പ്.

9.10.2014...........തെരഞ്ഞെടുപ്പ് വിജ്ഞാപനം
13.10.2014..........പത്രികാസമര്‍പ്പണം
14.10.2014..........സൂക്ഷ്മപരിശോധന
16.10.2014..........പത്രികപിന്‍വലിക്കാനുള്ള അവസാനതീയ്യതി.
21.10.2014............തെരഞ്ഞെടുപ്പ്
21.10.2014.............ഫലപ്രഖ്യാപനം
(4.30 ന്)
23.10.2014............സത്യപ്രതിജ്ഞ
സ്ഥാനാര്‍ത്ഥികള്‍
 



വാശിയേറിയ മത്സരത്തില്‍ ഏഴാംതരത്തിലെ വിജുത വി 18 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.ആറാംതരത്തിലെ സഞ്ജു കെ രണ്ടാംസ്ഥാനത്തെത്തി.
ഞാനും വോട്ടറായി........ഒന്നാം ക്ലാസ്സുകാരി ബിന്ദ്യ

ഞാന്‍ വോട്ട് ചെയ്തത് ശരിയായോ?.....മൃദുല

കന്നിവോട്ടര്‍മാര്‍.....ഒന്നാംക്ലാസ്സുകാര്‍

പോളിംഗ്ബൂത്തിനുമുന്നിലെ നീണ്ട ക്യൂ
ഹെഡ്‌മാസ്റ്റര്‍ തെരഞ്ഞെടുപ്പ്ഫലം പ്രഖ്യാപിക്കുന്നു.
ഞങ്ങള്‍ വിജയിച്ചു....വിജുതയും സഞ്ജുവും ആവേശത്തോടെ
 അണികളുടെ ആഹ്ലാദപ്രകടനം

Thursday 9 October 2014

ഗാന്ധിജയന്തിയാഘോഷം

  


തത്വദീക്ഷയില്ലാത്ത രാഷ്ട്രീയം
മന:സാക്ഷിയില്ലാത്ത ആനന്ദം
അധ്വാനമില്ലാത്ത സമ്പത്ത്
സ്വഭാവവൈശിഷ്ട്യമില്ലാത്ത ജ്ഞാനം
സന്മാര്‍ഗികത തീണ്ടാത്ത കച്ചവടം
മനുഷ്യത്വമില്ലാത്ത ശാസ്ത്രം
എന്നിവ മനുഷ്യനെ നശിപ്പിക്കുന്നു
                     മഹാത്മാഗാന്ധി


ഈ വര്‍ഷത്തെ ഗാന്ധിജയന്തിയാഘോഷം  വിപുലമായ ചടങ്ങുകളോടെ നടന്നു.ഗാന്ധിജിയുടെ ഫോട്ടോ പൂക്കള്‍കൊണ്ട് അലങ്കരിച്ച കസേരയില്‍ പൊതുവേദിയില്‍വെച്ച് ഹെഡ്‌മാസ്റ്റര്‍ ഹാരമണിയിച്ചു.തുടര്‍ന്ന് നടന്ന അസംബ്ലിയില്‍ ഗാന്ധിജിയുടെ ജീവചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍ വിശദമാക്കി.പിന്നീട് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.യൂറിനല്‍,ടോയ്‌ലറ്റ് എന്നിവയുടെ സമീപത്തുള്ള കാടുംപടലും വൃത്തിയാക്കി.



Tuesday 7 October 2014

ക്ലാസ്സ് പി ടി എ യോഗങ്ങള്‍

 ഈ വര്‍ഷത്തെ രണ്ടാമത്തെ ക്ലാസ്സ് പി ടി എ യോഗങ്ങള്‍ 30.09.2014 ചൊവ്വാഴ്ച നടന്നു.80ശതമാവനം രക്ഷിതാക്കളും പങ്കെടുത്തു.ഒന്നാം പാദവാര്‍ഷിക മൂല്യനിര്‍ണ്ണയത്തില്‍ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ലഭിച്ച ഗ്രേഡുകളുടെ അവലോകനം എല്ലാ ക്ലാസ്സുകളിലും നടന്നു.1,3,5,7 ക്ലാസ്സുകളിലെ പുതിയ മൂല്യനിര്‍ണ്ണയരീതി രക്ഷിതാക്കള്‍ക്ക് പരിചയപ്പെടുത്തി.വിവിധ വിഷയങ്ങളില്‍പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.