ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Wednesday 29 July 2015


  2015 ന്‍റെ   തീരാനഷ്ടം

     അന്തരിച്ച മുന്‍രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമിന് ആദരാജ്ഞലികള്‍അര്‍പ്പിക്കാനായി പ്രത്യേക അസംബ്ലി ചേര്‍ന്നു. .അധ്യാപകരും കുട്ടികളും അദ്ദേഹത്തിന്‍റെ ചിത്രം ആലേഖനം ചെയ്ത

ബാഡ്ജ് ധരിച്ചുകൊണ്ട് മിസയില്‍ ആകൃതിയിലാണ് അണിനിരന്നത്‌.ശാസ്ത്രരംഗത്തെ അദ്ദേഹത്തിന്‍റെസംഭവാനകള്‍ ഹെഡ്മാസ്റര്‍അനുസ്മരിച്ചു.അദ്ദേഹത്തിന്‍റെ  നിര്‍ദേശങ്ങളും സന്ദേശങ്ങളും വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിച്ചു.വിവിധ പത്രങ്ങളിലെ വാര്‍ത്തകള്‍ ചിത്രങ്ങള്‍  അദ്ദേഹത്തിന്‍റെ ആത്മകഥയായ അഗ്നിച്ചിറകുകള്‍ തുടങ്ങിയവ അതതു ക്ലാസ്സ്‌ ടീച്ചര്‍മാര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തുഏഴാംക്ലാസ്സിലെ ശരത്ത് ‘അഗ്നിച്ചിറകുകള്‍’ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു.

മിസയില്‍മാന് ആദരപുര്‍വം


 
 
 




കലാം മുരളിയുടെപേനത്തുമ്പില്‍

Wednesday 15 July 2015


                                                                                                                        

                   ജി.എഫ്.യു.പി.സ്കൂള്‍ കോട്ടിക്കുളം   

 

                       ക്ലബ്ബുകളുടെ ഉദ്ഘാടനവും

 

 

             വൈദഗ്ധ്യദിനാചരണവും(15.7.2015)


 

          സ്കുളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 15.7.2015 ന് ബഹുമാനപ്പെട്ട
ഹെഡ്മാസ്റ്റര്‍ ശ്രീ.നാറോത്ത് ബാലകൃഷ്ണന്‍മാസ്റ്ററുടെ അധ്യക്ഷതയില്‍
പാവനാടകരംഗത്തെ അതികായനായ ശ്രീ.പ്രമോദ് അടുത്തിലമാസ്റ്റര്‍
നിര്‍വഹിച്ചു.കഥ പറഞ്ഞും ക്ലബ്ബുകളുടെ പ്രാധാന്യത്തെകുറിച്ച്
വിശദീകരിച്ചും പാവനാടകം അവതരിപ്പിച്ചും മാസ്റ്റര്‍ കുട്ടികളെ
രസിപ്പിച്ചു.മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ട്
നാടകത്തിനാവശ്യമായ പാവകളെ  ഉണ്ടാക്കുനതിനുള്ള പരിശീലനക്കളരി
വളരെ ഭംഗിയായി അധ്യാപകരും കുട്ടികളും ഉപയോഗപ്പെടുത്തിയത്
വൈദഗ്ധ്യദിനാചരണം കൂടുതല്‍ അന്വ്യര്‍തഥമായി


    BRC കോഡിനേറ്റര്‍ ശ്രീമതി.ശ്രീകലടീച്ചര്‍,സ്റ്റാഫ്‌ പ്രതിനിധി ശ്രീ.രാജീവന്‍മാസ്റ്റര്‍
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.ചടങ്ങിനു ശ്രീമതി സുഷമടീച്ചര്‍ സ്വാഗതവും ശ്രീമതി.നന്ദിതടീച്ചര്‍ നന്ദിയും പറഞ്ഞു.
 


    

 

 

Wednesday 8 July 2015


      ജൂലൈ 5 – ബഷീര്‍ ദിനം              

     രാവിലെ  ചേര്‍ന്ന അസംബ്ലിയില്‍

ഹെഡ്മാസ്റ്റര്‍ ദിനത്തിന്‍റെ പ്രധാന്യത്തെ കുറിച്ച് പ്രസംഗിച്ചു.

 

അനുബന്ധപരിപാടികള്‍

-സിഡിപ്രദര്‍ശനം

-പുസ്തക പ്രദര്‍ശനo

-ബഷീറിന്‍റെ ജീവിതം,കഥാപാത്രങ്ങള്‍ എന്നിവ

ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്ലാസ്‌.(ശ്രീമതി.പുഷ്പടീച്ചര്‍)

 

    

 





 

ബഷീര്‍സ്കൂള്‍ഒ.എ മുരളിയുടെപേനത്തുമ്പിലൂടെ.....


   

 



 

Sunday 5 July 2015

                     
 
വായനാവാരാഘോഷം

    2015-2016 വര്‍ഷത്തെ വായനാവാരം സമുചിതമായി ആഘോഷിച്ചു.രാവിലെ ചേര്‍ന്ന അസംബ്ലിയില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച വായനക്കാര്‍ക്കുള്ള (എല്‍പി,യുപി)സമ്മാന വിതരണവും വായനാവാരത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചുള്ള ചെറു പ്രസംഗവും നടന്നു.ശ്രീ.മധു മുതിയക്കാല്‍ തന്‍റെ വായനാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ച് വായനാവാരത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.

            

           അനുബന്ധപരിപാടികള്‍

·         ക്ലാസ്‌ ലൈബ്രറി വിതരണം

·         വ്യത്യസ്ത ഭാഷകളില്‍ വായനയുടെ പ്രാധാന്യത്തെ കുറിച്ചുളള അവതരണം

·         പുസ്തകപരിചയം

·         ക്വിസ്

·         പുസ്തക പ്രദര്‍ശനം

 

        സമാപനം

 

ശ്രീ.ഒ.രാജഗോപാലന്‍ മാസ്റ്ററുടെ സജീവസാനിധ്യവും ശ്രീ നാറോത്ത് ബാലകൃഷ്ണന്‍ മാസ്റ്ററുടെ നാടന്‍ പൊലിമയും കൂടിചേര്‍ന്നപ്പോള്‍ വായനാവാരത്തിന്‍റെ സമാപനവേദി കൂടുതല്‍ അര്‍ത്ഥപൂര്‍ണമായി.