ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Sunday 27 July 2014

ചാന്ദ്രദിനം

   

ചന്ദ്രനെക്കുറിച്ച്............ ആകാശവാണിയിലൂടെ.
മെട്ടമ്മല്‍ GWUPSലെ ശ്രീ എ .ശശിധരന്‍ മാസ്‌ററര്‍ കുട്ടികള്‍ക്ക് "പരീക്ഷണപ്പായസം" ഒരുക്കി.രസകരമായ നിരവധി ശാസ്ത്രപരീക്ഷണങ്ങള്‍ നടത്തിക്കൊണ്ട്  ശാസ്ത്രക്ലബ്ബ്,ഗണിതക്ലബ്ബ്,സോഷ്യല്‍ക്ലബ്ബ്,ഇംഗ്ലീഷ്‌ക്ലബ്ബ്,ഹിന്ദിക്ലബ്ബ്,ഇക്കോക്ലബ്ബ് എന്നിവയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

MOON

പുകയില വിരുദ്ധദിനം



പുകയില,മയക്കുമരുന്ന്എന്നിവയുടെദോഷഫലങ്ങളെക്കുറിച്ച്ഹെഡ്‌മാസ്ററര്‍ അസംബ്ളിയില്‍വിശദീകരിച്ചു.3മുതല്‍7വരെക്ലാസ്സുകളിലെ കുട്ടികളുംഅധ്യാപകരുംചേര്‍ന്ന്പുകയിലവിരുദ്ധറാലിനടത്തി.പുകയിലവിരുദ്ധസന്ദേശങ്ങള്‍എഴുതിയപ്ലക്കാര്‍ഡുകളേന്തിയായിരുന്നു കുട്ടികള്‍ റാലിയില്‍ പങ്കെടുത്തത്.

Sunday 13 July 2014

വായനാവാരാചരണം



 വായനാവാരം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ശ്രീ കൃഷ്ണകുമാര്‍ പള്ളിയത്തിന്‍റെ തേനൂറുംപാട്ട്” എന്ന പരിപാടിയോടെജൂണ്‍ പത്തൊമ്പതിന് വായനാവാരാചാരണത്തിനു തുടക്കം കുറിച്ചു. കൃഷ്ണകുമാര്‍ മാസ്റ്റര്‍ പാട്ടിന്‍റെ പാലാഴി തീര്‍ത്ത് കുട്ടികളെ ആനന്ദത്തിലും ആവേശത്തിലും ആറാടിച്ചു.തദവസരത്തില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും   എ പ്ലസ്‌ നേടിയ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ഥിനിയായ അഞ്ജനയെ ഉപഹാരം നല്‍കി അനുമോദിച്ചു .                 




വായനാവാരാചാരണത്തിന്‍റെ ഭാഗമായി 20/06/14ന്എല്‍.പി, യു.പി ക്ലാസ്സിലെ കുട്ടികള്‍ക്ക് കവിതാരചനാമല്‍സരം നടന്നു.23/06/14ന് ശ്രീ എം എ ഭാസ്കരന്‍ മാസ്ററര്‍ പി എന്‍ പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തി.

24/06/14നുപുസ്തകപ്രദര്‍ശനം നടത്തി.

25/06/14ബുധനാഴ്ച വായന വളര്‍ച്ചയ്ക്കും വികാസത്തിനും എന്ന വിഷയത്തില്‍  ഉപന്യാസരചനാമത്സരം നടന്നു .തുടര്‍ന്ന് വായനാക്വിസ്.

3.00മണിക്ക് വായനാവാരാചരണസമാപനസസമ്മേളനം എ ഇ ഒ ശ്രീ.രവിവര്‍മ്മന്‍ സാര്‍ ഉദ്ഘാടനം ചെയ്തു.വിവിധമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.തുടര്‍ന്ന്  സല്ലാപം പരിപാടിയില്‍ ഹൊസ്ദുര്‍ഗ് ബി ആര്‍ സി യിലെ ശ്രീ.ഷൈജു മാസ്ററര്‍ കുട്ടികളുമായി സല്ലപിച്ചു



ലോകപരിസ്ഥിതിദിനം

ലോകപരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു .പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ ആനന്ദന്‍ മാസ്റ്റര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷതൈകള്‍ വിതരണം ചെയ്തു . സ്കൂള്‍ പരിസരത്ത് നട്ട മരങ്ങളുടെ സംരക്ഷണ ചുമതല കുട്ടികളുടെ അഞ്ച്‌ ഗ്രൂപ്പുകള്‍ക്ക് നല്‍കി .


പ്രവേശനോത്സവം


            കോട്ടിക്കുളം ജി എഫ് യു പി സ്കൂളിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം വളരെ ആഘോഷപൂര്‍വ്വം നടന്നു.പുതിയ കുട്ടികളെ ഘോഷയാത്രയായി സ്വീകരിച്ചു കൊണ്ടുവന്നു.തുടര്‍ന്ന് നടന്ന ചടങ്ങില്‍ ശ്രീ കുറുംബാ ഭഗവതി  ക്ഷേത്രം സ്ഥാനികന്‍     ശ്രീ വളപ്പില്‍ ചന്തന്‍ കാരണവര്‍  ഈ വര്‍ഷത്തെ പ്രവേശനോത്സവം  അക്ഷരദീപം തെളിയിച്ച്‌  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ശ്രീ ഒ രാജഗോപാലന്‍ മാസ്റ്റര്‍ സ്വാഗതം  പറഞ്ഞു. ഉദുമ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീ ജി സന്തോഷ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു . ക്ഷേത്രം പ്രസിഡന്റ് ശ്രീ കുഞ്ഞി കൃഷ്ണന്‍ അധ്യാപക പ്രതിനിധി ശ്രീ ബാബു തുരുത്തിപ്പള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു  സംസാരിച്ചു . ശ്രീ രാജു ടി എം നന്ദി പറഞ്ഞു. തുടര്‍ന്ന് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. മദര്‍ പി ടി എ യുടെ വക പാല്‍പായസവിതരണം നടന്നു .