ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Monday, 18 August 2014

സ്വാതന്ത്ര്യദിനാഘോഷം



                                                    വന്ദേമാതരം





 

           സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.
സ്വാതന്ത്ര്യദിനറാലി
ഇന്ത്യയുടെ 68-‌ാം സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.രാവിലെ 9.30-ന് ഹെഡ്‌മാസ്ററര്‍ ശ്രീ രാജഗോപാലന്‍ മാസ്ററര്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് സ്കൂള്‍ സ്കൗട്ട് യൂണിററിന്റെ മാസ്സ്ഡ്രില്‍ നടന്നു.പിന്നീട് സ്കുള്‍ കോമ്പൗണ്ട് മുതല്‍ ചിറമ്മല്‍ വരെ നടന്ന സ്വാതന്ത്ര്യദിന റാലി ഏവരുടേയും ശ്രദ്ധ പിടിച്ചുപററി.റാലിയിലെ "ഭാരതാംബ "ഏറെ ശ്രദ്ധിക്കപ്പെട്ടു.റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് വിവിധ ക്ളബ്ബുകള്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.തുടര്‍ന്ന് നടന്ന ചടങ്ങില്‍ബേക്കല്‍,ജിഎഫ്എച്ച്എസ്എസിലെ ശ്രീ സാലി മാസ്ററര്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.പി ടി എ മെമ്പര്‍ ശ്രീമതി രേഖ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്‌മാസ്ററര്‍സ്വാഗതംപറഞ്ഞു.ശ്രീമതിസിന്ധു,പുഷ്പട്ടീച്ചര്‍,ബാബുമാസ്ററര്‍,രാജീവന്‍മാസ്ററര്‍,സെബാസ്‌ററ്യന്‍മാസ്ററര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.രാജുമാസ്ററര്‍ നന്ദി പറഞ്ഞു.തുടര്‍ന്ന് ഒന്നുമുതല്‍ ഏഴുവരെ ക്ളാസ്സുകളിലെ കുട്ടികളുടെ ദേശഭക്തിഗാനാലാപനം നടന്നു.പായസവിതരണവും നടത്തി.

                                           കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഫോട്ടോഗാലറി സന്ദര്‍ശിക്കുക                          .                                                                                                                                         
സ്വാതന്ത്ര്യദിനസ്മരണകളുണര്‍ത്തി സ്കൂള്‍ അസംബ്ലി
ശ്രീ സാലിമാസ്ററര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കുന്നു






Wednesday, 6 August 2014

"സാക്ഷരം "2014-15




"സാക്ഷരം "പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന്06.08.2014ന് നടന്നു."സാക്ഷരം "-അധ്യാപക സഹായി ഹെഡ്‌മാസ്ററര്‍ക്ക് നല്‍കിക്കൊണ്ട് ബഹു: വാര്‍ഡ് മെമ്പര്‍ ശ്രീ.സന്തോഷ്‌കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് അദ്ദേഹം കുട്ടികള്‍ക്ക് വര്‍ക്ക്ഷീററുകള്‍ കൈമാറി.പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.ഹെഡ്‌മാസ്ററര്‍ ശ്രീ രാജഗോപാലന്‍ സാര്‍ സ്വാഗതം പറഞ്ഞു.മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി ഉഷ പരിപാടിയ്ക്ക് ആശംസകളര്‍പ്പിച്ചു.എസ് ആര്‍ ജി കണ്‍വീനര്‍ ശ്രീ.രാജീവന്‍ വി പി.നന്ദി പറഞ്ഞു. തുടര്‍ന്ന് രാജീവന്‍ മാസ്ററര്‍, ബാബുമാസ്ററര്‍ എന്നിവര്‍ "സാക്ഷരം" ഒന്നാം ദിവസത്തെ ക്ലാസ്സു് ആരംഭിച്ചു.
"സാക്ഷരം "-പരിപാടിയെക്കുറിച്ച് ഹെഡ്‌മാസ്ററര്‍ വിശദീകരിക്കുന്നു

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ സംസ്കൃതം പ്രവേശനോത്സവം 31.07.2014

       കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ സംസ്കൃതം പ്രവേശനോത്സവം 31.07.2014 ന് കോട്ടിക്കുളം ഗവണ്‍മെന്റ് ഫിഷറീസ് യു പി സ്കൂളില്‍ വിവിധ പരിപാടികളോടെ നടന്നു.ബഹുമാനപ്പെട്ട എം എല്‍ എ           ശ്രീ കെ കുഞ്ഞിരാമന്‍ പരിപാടിയുടെ ഔപചാരികഉദ്ഘാടനം നിര്‍വ്വഹിച്ചു.ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹു: ശ്രീമതി  കസ്തൂരിട്ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ രവിവര്‍മ്മന്‍ സാര്‍,ബി.പി ഒ ശ്രീ .ശിവാനന്ദന്‍ സാര്‍, ഹെഡ്‌മാസ്ററര്‍  ശ്രീ . ഒ രാജഗോപാലന്‍,പി ടി എ പ്രസിഡണ്ട് ശ്രീമതി. വി കെ ലക്ഷ്മി,എസ് ആര്‍ ജി കണ്‍വീനര്‍ ശ്രീ രാജീവന്‍ വി പി എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു.ബേക്കല്‍ സബ്‌ജില്ലാ സംസ്കൃതം കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ.ബാബു തുരുത്തിപ്പള്ളി ചടങ്ങിന് നന്ദി പറഞ്ഞു.
        വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 30 ഓളം വിദ്യാര്‍ഥികളും  അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.വിദ്യാര്‍ഥികള്‍ക്കായി രാമായണം ക്വിസ് മത്സരം നടന്നു.