വന്ദേമാതരം
സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.
സ്വാതന്ത്ര്യദിനറാലി |
ഇന്ത്യയുടെ 68-ാം സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.രാവിലെ 9.30-ന് ഹെഡ്‌മാസ്ററര്‍ ശ്രീ രാജഗോപാലന്‍ മാസ്ററര്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് സ്കൂള്‍ സ്കൗട്ട് യൂണിററിന്റെ മാസ്സ്ഡ്രില്‍ നടന്നു.പിന്നീട് സ്കുള്‍ കോമ്പൗണ്ട് മുതല്‍ ചിറമ്മല്‍ വരെ നടന്ന സ്വാതന്ത്ര്യദിന റാലി ഏവരുടേയും ശ്രദ്ധ പിടിച്ചുപററി.റാലിയിലെ "ഭാരതാംബ "ഏറെ ശ്രദ്ധിക്കപ്പെട്ടു.റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് വിവിധ ക്ളബ്ബുകള്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.തുടര്‍ന്ന് നടന്ന ചടങ്ങില്‍ബേക്കല്‍,ജിഎഫ്എച്ച്എസ്എസിലെ ശ്രീ സാലി മാസ്ററര്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.പി ടി എ മെമ്പര്‍ ശ്രീമതി രേഖ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്‌മാസ്ററര്‍സ്വാഗതംപറഞ്ഞു.ശ്രീമതിസിന്ധു,പുഷ്പട്ടീച്ചര്‍,ബാബുമാസ്ററര്‍,രാജീവന്‍മാസ്ററര്‍,സെബാസ്‌ററ്യന്‍മാസ്ററര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.രാജുമാസ്ററര്‍ നന്ദി
പറഞ്ഞു.തുടര്‍ന്ന് ഒന്നുമുതല്‍ ഏഴുവരെ ക്ളാസ്സുകളിലെ കുട്ടികളുടെ
ദേശഭക്തിഗാനാലാപനം നടന്നു.പായസവിതരണവും നടത്തി.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഫോട്ടോഗാലറി സന്ദര്‍ശിക്കുക .
സ്വാതന്ത്ര്യദിനസ്മരണകളുണര്‍ത്തി സ്കൂള്‍ അസംബ്ലി |
ശ്രീ സാലിമാസ്ററര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കുന്നു |
No comments:
Post a Comment