ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Wednesday, 28 January 2015

ഉദുമ ഗ്രാമ പഞ്ചായത്ത് ബാലശാസ്ത്ര കോണ്‍ഗ്രസ്സ്

     ഉദുമ ഗ്രാമ പഞ്ചായത്തിന്റെ പഞ്ചായത്ത്തല ബാലശാസ്ത്ര കോണ്‍ഗ്രസ്സ് 28.01.2015 ബുധനാഴ്ച കോട്ടിക്കുളം ഗവണ്‍മെന്റ് ഫിഷറീസ് യു പി സ്കൂളില്‍ വെച്ചു നടന്നു.ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ കെ രവിവര്‍മ്മന്‍ സാര്‍ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം  നിര്‍വ്വഹിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.പഞ്ചായത്തിലെ വിവിധ യു പി സ്കൂളുകളില്‍നിന്നായി  എട്ട് ടീമുകള്‍ പങ്കെടുത്തു.അഞ്ചാം തരത്തിലെ കുട്ടികള്‍ക്കും ആറാം തരത്തിലെ കുട്ടികള്‍ക്കും ഏഴാം തരത്തിലെ കുട്ടികള്‍ക്കും വെവ്വേറെ മത്സരം നടന്നു.നാലുപേരടങ്ങുന്ന ഓരോ ഗ്രൂപ്പും വിവരശേഖരണത്തിലും അവതരണത്തിലും അവരുടെ കഴിവുകള്‍ തെളിയിച്ചു.ശ്രീ ഹരികുമാര്‍ മാസ്റ്റര്‍,ശ്രീ ബാബു മാസ്റ്റര്‍ എന്നിവര്‍ വിധി നിര്‍ണ്ണയം നടത്തി.
            അഞ്ചാം തരത്തിലെ കുട്ടികള്‍ക്കുള്ള പ്രബന്ധാവതരണം


 ഒന്നാം സ്ഥാനം ........   ജി യു പി എസ് ബാര

            ആറാംതരത്തിലെ കുട്ടികള്‍ക്കുള്ള പ്രബന്ധാവതരണം


ഒന്നാം സ്ഥാനം ......    ജി എഫ് യു പി എസ് കോട്ടിക്കുളം 

രണ്ടാം സ്ഥാനം .......   ജി എഫ് എച്ച് എസ് എസ് ബേക്കല്‍

       ഏഴാം തരത്തിലെ കുട്ടികള്‍ക്കുള്ള പ്രബന്ധാവതരണം

ഒന്നാം സ്ഥാനം.......   ജി എഫ് എച്ച് എസ് എസ് ബേക്കല്‍

രണ്ടാം സ്ഥാനം........  ജി എഫ് യു പി എസ് കോട്ടിക്കുളം 
വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.എസ് ആര്‍ ജി കണ്‍വീനര്‍ ശ്രീ രാജീവന്‍ മാസ്റ്റര്‍ നന്ദി  പറഞ്ഞു.

ഗണിത സഹവാസക്യാമ്പ്

      ഗണിതോത്സവം 2015 ന്റെ ഭാഗമായി യു പി ക്ലാസ്സിലെ കുട്ടികള്‍ക്കായി  ഗണിത സഹവാസക്യാമ്പ് 26.01.2015 തിങ്കളാഴ്ച നടന്നു.ബേക്കല്‍ ബി പി ഒ ശ്രീ ശിവാനന്ദന്‍ മാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.എസ് ആര്‍ ജി കണ്‍വീനര്‍ ശ്രീ രാജീവന്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.മിനിട്ടീച്ചര്‍, പ്രീതട്ടീച്ചര്‍,നന്ദിതട്ടീച്ചര്‍,
രാജീവന്‍ മാസ്റ്റര്‍,സരിതട്ടീച്ചര്‍, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.40 കുട്ടികള്‍ പങ്കെടുത്തു.വളരെ താല്പര്യത്തോടുകൂടിത്തന്നെയാണ് എല്ലാവരും ക്യാമ്പില്‍ പങ്കെടുത്തത്.ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടല്‍,കലണ്ടറിലെ സംഖ്യകളും പ്രത്യേകതകളും ,ടാന്‍ ഗ്രാം,ക്വിസ്സ് തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ ക്യാമ്പിന്റെ മാറ്റുകൂട്ടി.കുട്ടികളെ നാലു ഗ്രൂപ്പുകളാക്കി.ഗ്രൂപ്പുകള്‍ക്ക് ശ്രീനിവാസ രാമാനുജന്‍,യൂക്ലിഡ്,പൈഥഗോറസ്സ്,ശകുന്തളാദേവി എന്നിങ്ങനെ പേരുനല്കി.കലണ്ടറുപയോഗിച്ചുള്ള കളിയില്‍ 
രാമാനുജന്‍ ഗ്രൂപ്പു് സംഖ്യകളുടെ ഒരുപാട് പ്രത്യേകതകള്‍ കണ്ടെത്തി.കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ടാന്‍ ഗ്രാം മത്സരമായിരുന്നു.
                           ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങ്

സ്വാഗതം ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍

അധ്യക്ഷ ശ്രീമതി ലക്ഷ്മി

ഉദ്ഘാടനം ശ്രീ ശിവാനന്ദന്‍ മാസ്റ്റര്‍


നന്ദി പ്രകാശനം ശ്രീ രാജീവന്‍ മാസ്റ്റര്‍
                                           '' കലണ്ടറിലെ കണക്ക്''.....ചൂടുപിടിച്ച ചര്‍ച്ചയില്‍




ടാന്‍ഗ്രാം നിര്‍മ്മാണം








റിപ്പബ്ലിക്ക് ദിനാഘോഷം

                   ഇന്ത്യയുടെ അറുപത്തിയാറാം റിപ്പബ്ലിക്ക് ദിനം വിപുലമായ ചടങ്ങുകളോടെ കൊണ്ടാടി.രാവിലെ 9.30 ന് ഹെഡ്‌മാസ്റ്റര്‍ പതാക ഉയര്‍ത്തി,റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി.                                                                                                   പതാക ഉയര്‍ത്തല്‍ ചടങ്ങ്

  
                                           ഝംടാ ഊംചാ രഹേ ഹമാരാ.........

ദേശീയ വോട്ടവകാശദിനം

                യുവാക്കളായ വോട്ടര്‍മാര്‍ക്ക് ,രാഷ്ട്രീയ പ്രക്രിയകളില്‍ പങ്കാളികളാകുന്നതിന്   പ്രചോദനം നല്‍കുക,ജനാധിപത്യത്തിന്റെ മൂല്യം പ്രചരിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടുകൂടി ഈ വര്‍ഷവും ദേശീയ വോട്ടവകാശദിനം ആചരിച്ചു.ജനുവരി 23-ന് രാവിലെ ചേര്‍ന്ന സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്‌മാസ്റ്ററുടെ സാന്നിധ്യത്തില്‍ ഡി.എഡ് വിദ്യാര്‍ഥിനിയായ  ശരണ്യട്ടീച്ചര്‍ കുട്ടികള്‍ക്ക് വോട്ടവകാശപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികള്‍ ഏറ്റുചൊല്ലി.ഹെഡ്‌മാസ്റ്റര്‍ ശ്രീ ഒ രാജഗോപാലന്‍ മാസ്റ്റര്‍ ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു.



Friday, 2 January 2015

2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷം


മണ്ണാണ് ജീവന്‍,മണ്ണിലാണ് ജീവന്‍

                                             ഭൂമിയില്‍ മണ്ണുവേണം
ജീവജാലങ്ങള്‍ നിലനില്ക്കാന്‍,
വെള്ളം പിടിച്ചുനിര്‍ത്താന്‍,
പ്രളയം തടയാന്‍,
വരള്‍ച്ച ഇല്ലാതാക്കാന്‍,
കാലാവസ്ഥാമാറ്റം ചെറുക്കാന്‍,
വിളകള്‍ വളര്‍ത്താന്‍,
നമുക്ക് ജീവിക്കാന്‍....
മണ്ണെന്ന അമൂല്യനിധി നമുക്ക്
കാത്തുപാലിക്കാം.
ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യമുള്ള മണ്ണുവേണം







Thursday, 1 January 2015

പതുവത്സരാഘോഷം

            എല്ലാവര്‍ക്കും  കോട്ടിക്കുളം ഗവ:ഫിഷറീസ്  യു പി സ്കൂളിന്റെ നവവത്സരാശംസകള്‍
'പാവന സ്നേഹഗാനമോരോന്നു-
പാടി ഞങ്ങളുറക്കിടും
വിശ്വഹൃദ്സുഖഭഞ്ജകങ്ങളാം
വിഹ്വലതകളൊക്കെയും
കെട്ടഴിയാത്ത മൈത്രിയാലാത്മ-
തുഷ്ടി ഞങ്ങള്‍ പുലര്‍ത്തിടും
ആലയം തോറും ഞങ്ങളുത്സവ-
ശ്രീലദീപം കൊളുത്തിടും
ഭൂമിയില്‍ ഞങ്ങളദ്ഭുതാവഹ-
പ്രേമദീപ്തി വളര്‍ത്തിടും
ഞങ്ങള്‍ നിര്‍മിക്കും കാല്യകാന്തിയാല്‍
മുങ്ങണം ലോകരൊക്കെയും'
                   ചങ്ങമ്പുഴ
കൊഴിഞ്ഞുവീണ നല്ല നാളെകളുടെ മധുരസ്മരണകളുണര്‍ത്തി, ഐശ്വര്യവും സ്നേഹവും വാരിവിതറി വന്നെത്തിയ  പുതുവര്‍ഷത്തെ വരവേല്ക്കാന്‍ ഞങ്ങളുടെ കുട്ടികളും ഒത്തുകൂടി.സ്വന്തമായി ഉണ്ടാക്കിയ ആശംസാകാര്‍ഡുകള്‍  കൂട്ടുകാര്‍ക്ക് നല്കി അവര്‍ നവവത്സരാശംസകള്‍  കൈമാറി.

കുട്ടികള്‍ ആശംസാകാര്‍ഡ് നിര്‍മ്മാണത്തില്‍





ഒന്നാം ക്ലാസ്സുകാരുടെ കാര്‍ഡും 'ഒന്നാം ക്ലാസ്സ് '



ആശംസാകാര്‍ഡുകള്‍  കൂട്ടുകാര്‍ക്ക് നല്കി എല്ലാവരും നവവത്സരാശംസകള്‍  കൈമാറുന്നു