ജൂണ്‍5 ലോകപരിസ്ഥിതിദിനം ഈ വര്‍ഷവും വിപുലമായ പരിപാടികളോടെ നടന്നു.രാവിലെ നടന്ന അസംബ്ലിയില്‍ രാജീവന്‍ മാസ്റ്റര്‍ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു.തുടര്‍ന്ന് സ്കൂള്‍ലീഡര്‍ സഞ്ചു പരിസ്ഥിതിദിന പ്രതിജ്ഞ എല്ലാവര്‍ക്കും ചൊല്ലിക്കൊടുത്തു.കുട്ടികള്‍ ഏറ്റുചൊല്ലി.ഉച്ചക്കുശേഷം നടന്ന ചടങ്ങില്‍ ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍ പരിസ്ഥിതിയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.സ്കൂള്‍ മുറ്റത്ത് പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് കുട്ടികള്‍ ക്ലാസ്സ് വളരെ ശ്രദ്ധയോടെ കേട്ടു.തുടര്‍ന്ന് ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് 'എന്റെ മരം' വിതരണം ചെയ്തു.സ്കൂള്‍ പരിസരത്ത് സാറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ മരങ്ങള്‍ നട്ടു.
ലോകപരിസ്ഥിതിദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച ശ്രീ ആനന്ദന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് വേണ്ടി പരിസ്ഥിതിദിനക്ലാസ്സെടുത്തു.മരത്തെക്കുറിച്ചും മഞ്ഞിനെക്കറിച്ചും മലയെക്കറിച്ചും പ്രകൃതിയിലെ നിസ്സാരമെന്നു നാം ചിന്തിക്കുന്ന ഓരോ വസ്തുവിനെക്കുറിച്ചും മാഷ് പറഞ്ഞത് കുട്ടികളില്‍ അദ്ഭുതമുളവാക്കി.വാങ്കാരി മാതായിയെപ്പോലെ അവരും പ്രകൃതിയെ സ്നേഹിക്കുന്ന മരത്തെ സ്നേഹിക്കുന്നവരാകാന്‍ ശ്രമിക്കുമെന്ന ദൃഢപ്രതിജ്ഞയെടുത്താണ് ആനന്ദന്‍ മാസ്റ്ററെ യാത്രയാക്കിയത്.