ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Friday 5 June 2015

പ്രവേശനോത്സവം 2015

     പുത്തന്‍ പ്രതീക്ഷകളുമായി അക്ഷരങ്ങളുടെ കളിമുറ്റത്തെത്തിയ കുരുന്നുകളെ വരവേറ്റുകൊണ്ട് ഈ വര്‍ഷത്തെ പ്രവേശനോത്സവം വളരെ ആഘോഷപൂര്‍വ്വം നടന്നു.ഒന്നാം തരത്തിലേയും അഞ്ചാം തരത്തിലേയും പുതുമുഖങ്ങളെ സ്കൂളിലെ എല്ലാ കുട്ടികളും ചേര്‍ന്ന് ഘോഷയാത്രയായി സ്വീകരിച്ചു.തുടര്‍ന്ന് സകൂള്‍ ഹാളില്‍നടന്ന ഉദ്‌ഘാടനച്ചടങ്ങില്‍ നാട്ടിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.അനുഗ്രഹപ്രഭാഷണം നടത്തിക്കൊണ്ട് ശ്രീ കുറുംബാഭഗവതിക്ഷേത്ര മുഖ്യ സ്ഥാനികന്‍ ശ്രീ വളപ്പില്‍ ചന്തന്‍കാരണവര്‍ പ്രവേശനോത്സവച്ചടങ്ങുകള്‍ക്ക് ആരംഭംകുറിച്ചു.ഉദുമാഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ശ്രീ ജി സന്തോഷ്‌കുമാര്‍ അധ്യക്ഷം വഹിച്ചു.ശ്രീ കുറുംബാഭഗവതിക്ഷേത്രംഭരണസമിതി  പ്രസിഡണ്ട് ശ്രീ കെ ജെ കുഞ്ഞികൃഷ്ണന്‍ ,പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി ,പുഷ്പട്ടീച്ചര്‍,ബാബു മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചുസംസാരിച്ചു മിനിട്ടീച്ചര്‍ സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി രാജീവന്‍ മാസ്റ്റര്‍ ചടങ്ങിന് നന്ദിയര്‍പ്പിച്ചു.ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ക്കുള്ള പഠനോപകരണങ്ങള്‍ ചടങ്ങില്‍വെച്ച് ശ്രീ വളപ്പില്‍ ചന്തന്‍കാരണവര്‍ വിതരണം ചെയ്തു.


















No comments:

Post a Comment