വായനാവാരം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ശ്രീ കൃഷ്ണകുമാര്‍ പള്ളിയത്തിന്‍റെ “തേനൂറുംപാട്ട്” എന്ന പരിപാടിയോടെജൂണ്‍ പത്തൊമ്പതിന് വായനാവാരാചാരണത്തിനു തുടക്കം കുറിച്ചു. കൃഷ്ണകുമാര്‍ മാസ്റ്റര്‍ പാട്ടിന്‍റെ പാലാഴി തീര്‍ത്ത് കുട്ടികളെ ആനന്ദത്തിലും ആവേശത്തിലും ആറാടിച്ചു.തദവസരത്തില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ഥിനിയായ അഞ്ജനയെ ഉപഹാരം നല്‍കി അനുമോദിച്ചു .
വായനാവാരാചാരണത്തിന്‍റെ ഭാഗമായി 20/06/14ന്എല്‍.പി, യു.പി ക്ലാസ്സിലെ കുട്ടികള്‍ക്ക് കവിതാരചനാമല്‍സരം നടന്നു.23/06/14ന് ശ്രീ എം എ ഭാസ്കരന്‍ മാസ്ററര്‍ പി എന്‍ പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തി.
24/06/14നുപുസ്തകപ്രദര്‍ശനം നടത്തി.
25/06/14ബുധനാഴ്ച വായന വളര്‍ച്ചയ്ക്കും വികാസത്തിനും എന്ന വിഷയത്തില്‍ ഉപന്യാസരചനാമത്സരം നടന്നു .തുടര്‍ന്ന് വായനാക്വിസ്.
3.00മണിക്ക് വായനാവാരാചരണസമാപനസസമ്മേളനം എ ഇ ഒ ശ്രീ.രവിവര്‍മ്മന്‍ സാര്‍ ഉദ്ഘാടനം ചെയ്തു.വിവിധമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.തുടര്‍ന്ന് സല്ലാപം പരിപാടിയില്‍ ഹൊസ്ദുര്‍ഗ് ബി ആര്‍ സി യിലെ ശ്രീ.ഷൈജു മാസ്ററര്‍ കുട്ടികളുമായി സല്ലപിച്ചു