2015 ന്‍റെ
തീരാനഷ്ടം
അന്തരിച്ച മുന്‍രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമിന് ആദരാജ്ഞലികള്‍അര്‍പ്പിക്കാനായി
പ്രത്യേക അസംബ്ലി ചേര്‍ന്നു. .അധ്യാപകരും കുട്ടികളും അദ്ദേഹത്തിന്‍റെ ചിത്രം ആലേഖനം
ചെയ്ത
ബാഡ്ജ് ധരിച്ചുകൊണ്ട് മിസയില്‍ ആകൃതിയിലാണ്
അണിനിരന്നത്.ശാസ്ത്രരംഗത്തെ അദ്ദേഹത്തിന്‍റെസംഭവാനകള്‍ ഹെഡ്മാസ്റര്‍അനുസ്മരിച്ചു.അദ്ദേഹത്തിന്‍റെ നിര്‍ദേശങ്ങളും സന്ദേശങ്ങളും വിവിധ ഭാഷകളില്‍
പ്രദര്‍ശിപ്പിച്ചു.വിവിധ പത്രങ്ങളിലെ വാര്‍ത്തകള്‍ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ ആത്മകഥയായ അഗ്നിച്ചിറകുകള്‍
തുടങ്ങിയവ അതതു ക്ലാസ്സ് ടീച്ചര്‍മാര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തുഏഴാംക്ലാസ്സിലെ
ശരത്ത് ‘അഗ്നിച്ചിറകുകള്‍’ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു.