ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Friday, 28 November 2014

കലാവിരുന്നൊരുക്കി " സാക്ഷരം" കുട്ടികള്‍

                  സാക്ഷരം പരിപാടിയിലെ കുരുന്നുകള്‍ ഒരുക്കിയ കലാവിരുന്ന് മറ്റ് കുട്ടികളില്‍ അദ്ഭുതവും ആവേശവുമുണര്‍ത്തി.പരിപാടിയുടെ ഔപചാരിക ഉദ്‌ഘാടനം ഹെഡ്‌മാസ്റ്റര്‍ നിര്‍വഹിച്ചു.നിതിന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു.ശ്രദ്ധ സുനില്‍ സ്വാഗതം പറഞ്ഞു.മഹേശ്വരി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.രമ്യ ചടങ്ങിന് നന്ദി പറഞ്ഞു.സാക്ഷരം അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കാണികളില്‍ ആവേശമുണര്‍ത്തി.

സാഹിത്യസമാജം ഹെഡ്‌മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
സദസ്സിന് സ്വാഗതം.....ശ്രദ്ധ സുനില്‍

നിതിന്റെ അദ്ധ്യക്ഷപ്രസംഗം

ആശംസാപ്രസംഗം......മഹേശ്വരി



ഗാനാലാപനം.....അനാമിക,പ്രിയ,മിസിരിയ

കവിതാപാരായണം.......മേഘന

സിനിമാഗാനം.......സനോജ്

അനാമിക,പ്രിയ,സയന നൃത്തച്ചുവടുകളുമായി

കടങ്കഥാകേളി......കൃഷ്ണപ്രസാദ്

സയന.....പാട്ട്

രമ്യ......നന്ദിപ്രകാശനം

മഹേഷ്.......നെഹ്രുവിനെക്കുറിച്ച് പ്രസംഗം

വിഷ്ണുവിന്റെ സിനിമാഗാനം


അമ്പിളി......കവിത

മിസിരിയ.......നൃത്തച്ചുവടുമായി


രമ്യ   പ്രസംഗം





Saturday, 15 November 2014

രക്ഷാകര്‍തൃസംഗമം

 
           സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ നവംബര്‍14 ശിശുദിനത്തില്‍ നടന്ന രക്ഷാകര്‍തൃസംഗമം അമ്മമാരുടെ പ്രാതിനിധ്യംകൊണ്ട് ശ്രദ്ധേയമായി.സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും രക്ഷാകര്‍തൃസംഗമം ഒരേ സമയത്തായതിനാല്‍ രക്ഷിതാക്കളുടെ പങ്കാളിത്തം കുറവായിരുന്നു.കുട്ടികളെ മികച്ച പൗരന്മാരായി വളര്‍ത്തുന്നതില്‍ രക്ഷിതാവെന്ന നിലയില്‍ ഓരോരുത്തരുടേയും ഉത്തരവാദിത്വം ബോധ്യപ്പെടുത്തുക,വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പശ്ചാത്തലത്തില്‍ ഗുണമേന്മാവിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന അവകാശാധിഷ്ഠിത വിദ്യാലയങ്ങളായി മാറ്റുന്നതില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടി നടത്തിയ സംഗമം രക്ഷിതാക്കളുടെ ഇടപെടലുകള്‍കൊണ്ട്സജീവമായി.ശുചിത്വശീലങ്ങള്‍,ആരോഗ്യശീലങ്ങള്‍ എന്നിവ ചെറുപ്പം മുതല്‍ ശീലമാക്കി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഹെഡ്‌മാസ്റ്റര്‍ ക്ലാസ്സ് ആരംഭിച്ചു.തുടര്‍ന്ന് വിദ്യാഭ്യാസ അവകാശ നിയമങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പുഷ്പ ടിച്ചര്‍ ക്ലാസ്സ് നയിച്ചു. രക്ഷിതാക്കളെ നാല് ഗ്രൂപ്പുകളാക്കി.വ്യക്തിശുചിത്വം,പഠനപിന്തുണ,വൈകാരികപിന്തുണ,വിവേചനം എന്നീ വിഷയങ്ങളില്‍ ഗ്രൂപ്പുകളില്‍ നടന്ന ചര്‍ച്ചകളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതായിരുന്നു.ഗ്രൂപ്പുകള്‍ കണ്ടെത്തിയ നിര്‍ദേശങ്ങളും അവതരണവും വളരെ മികച്ചതായിരുന്നു.ഓരോ ഗ്രൂപ്പിന്റേയും അവതരണത്തിനുശേഷം നടന്ന ചര്‍ച്ചയിലൂടെയും അധ്യാപകരുടെ ഇടപെടലുകളിലൂടെയും കൂടുതല്‍ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു.കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന അവകാശാധിഷ്ഠിത വിദ്യാലയം,ക്ലീന്‍ സ്കൂള്‍,സ്മാര്‍ട്ട് സ്കൂള്‍ ശിശുസൗഹൃദ വിദ്യാലയം എന്നീ സങ്കല്‍പത്തിലേക്കുയരാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ടാണ് സംഗമം അവസാനിച്ചത്.

രക്ഷാകര്‍ത്താക്കളുടെ കര്‍ത്തവ്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊണ്ട് പുഷ്പട്ടീച്ചര്‍                                        
രക്ഷിതാക്കളുടെ പ്രതികരണങ്ങള്‍

         
                                                               
ഗ്രൂപ്പുകളുടെ വിഷയാവതരണം





















 ഫെഡറല്‍ബാങ്ക് ഉദുമ ശാഖ സ്കൂളിന് കുടിവെള്ള ശുദ്ധീകരണി കൈമാറി.
  ഫെഡറല്‍ബാങ്ക് ഉദുമ ശാഖയുടെ വക സ്കൂളിന് ഒരു കുടിവെള്ള ശുദ്ധീകരണി അനുവദിച്ചു..നവംബര്‍14ന് ശിശുദിനത്തോടനുബന്ധിച്ച് നടന്ന പി ടി എ ജനറല്‍ബോഡിയോഗത്തില്‍വെച്ച് ബ്രാഞ്ച്മാനേജര്‍ ബഹു.ശ്രീമതി ഇന്ദു ജോസില്‍നിന്ന് വാട്ടര്‍ പ്യൂരിഫൈയര്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍,സ്കൂള്‍  ലീഡര്‍ കുമാരി വിജുത വി എന്നിവര്‍ ഏറ്റുവാങ്ങി.ചടങ്ങില്‍ പിടിഎപ്രസിഡണ്ട് ശ്രീമതി ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് ഓഫീസര്‍ ശ്രീ കേശവശര്‍മ്മ ,സ്റ്റാഫ് പ്രതിനിധി ശ്രീ രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്കൂള്‍  ലീഡര്‍ കുമാരി വിജുത വി. ചടങ്ങിന് നന്ദി പറഞ്ഞു.ബാങ്കിന്റെ വകയായി കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ പുസ്തകങ്ങളും മിഠായികളും വിതരണം ചെയ്തു.സ്കൂളിന്റെ പുരോഗതിയ്ക്ക്   തുടര്‍ന്നും    ബാങ്കിന്റെ എല്ലാവിധ
സഹായസഹകരണങ്ങളുമുണ്ടാവുമെന്ന്മാനേജര്‍പറഞ്ഞു.
ഫെഡറല്‍ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉത്തമ ഉദാഹരണമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെന്ന്  ഹെഡ്‌മാസ്റ്റര്‍അഭിപ്രായപ്പെട്ടു.

  വാട്ടര്‍ പ്യൂരിഫൈയര്‍ ശ്രീമതി ഇന്ദു ജോസ് അവര്‍കളില്‍നിന്ന് സ്കൂള്‍ലീഡര്‍ ഏറ്റുവാങ്ങുന്നു





ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച്  പി ടി എ പ്രസിഡണ്ട്   ശ്രീമതി ലക്ഷ്മി




 ബാങ്കിന്റെ വകയായി കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ പുസ്തകങ്ങളും മിഠായികളും ഓഫീസര്‍ ബഹു.ശ്രീ,കേശവശര്‍മ്മ കൈമാറുന്നു.

















സ്കൂള്‍ലീഡര്‍ കുമാരി വിജുത ചടങ്ങിന് നന്ദി
പ്രകാശിപ്പിക്കുന്നു












.













ശിശുദിനാഘോഷം


  സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ നൂറ്റിഇരുപത്തിയഞ്ചാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ ചേര്‍ന്ന അസംബ്ലിയില്‍ ചാച്ചാജിയെ അനുസ്മരിച്ചുകൊണ്ട് ഹെഡ്‌മാസ്റ്റര്‍ സംസാരിച്ചു.തുടര്‍ന്ന് രാജുമാസ്റ്റര്‍ നെഹ്റുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തു.നാലാം ക്ലാസ്സിലെ നന്ദികേഷിന്റെ "ചാച്ചാജി" കുട്ടികള്‍ക്ക് പുതിയ അനുഭവമായി.ചാച്ചാജിയും കൂട്ടുകാരും ക്ലാസ്സുകളിലെത്തിയപ്പോള്‍ കുട്ടികളെല്ലാവരും ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.ചാച്ചാജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ അദ്ദേഹത്തെക്കുറിച്ച്  കൂടുതല്‍ അറിയാന്‍ സഹായിച്ചു.

നെഹ്റുവിനെ അനുസ്മരിച്ചുകൊണ്ട്  ഹെഡ്‌മാസ്റ്റര്‍
    



  നെഹ്റുവിന്റെ ജീവിതത്തിലെ സുപ്രധാനസംഭവങ്ങളിലൂടെ...രാജുമാസ്റ്റര്‍


















 ചാച്ചാജിയും കൂട്ടുകാരും-നാലാംതരത്തിലെ നന്ദികേഷും കൂട്ടുകാരും





 കുട്ടികളെ സന്ദര്‍ശിക്കാന്‍ ചാച്ചാജിയും കൂട്ടുകാരുമെത്തിയപ്പോള്‍

                  ചു.

Friday, 14 November 2014

പക്ഷികളെ അടുത്തറിയാന്‍ ഒരു പക്ഷിനിരീക്ഷണദിനം കൂടി

           നവംബര്‍ 12ദേശീയപക്ഷിനിരീക്ഷണദിനത്തില്‍ പക്ഷികളെ അടുത്തറിയാന്‍ സ്കൂള്‍ കോമ്പൗണ്ടില്‍ ഒത്തുകൂടി.പക്ഷിനിരീക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്‌മാസ്റ്റര്‍ ശ്രീ ഒ രാജഗോപാലന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.പക്ഷിനിരീക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ കുട്ടികളില്‍ കൗതുകമുണര്‍ത്തി.ഡോ.സാലിം അലിയെക്കുറിച്ച്  കുട്ടികള്‍ കൂടുതല്‍ മനസ്സിലാക്കി.സ്കൂള്‍ പരിസരത്തെ വിവിധ പക്ഷികളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും ഹെഡ്‌മാസ്റ്റര്‍ വിശദീകരിച്ചു.




Tuesday, 11 November 2014

നവംബര്‍ 12 ദേശീയ പക്ഷിനിരീക്ഷണദിനം

    ഇന്ത്യയുടെ പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഡോ.സാലിം മൊയ്സുദ്ദിന്‍ അബ്ദുള്‍ അലിയുടെ ജന്മദിനമായ നവംബര്‍12 ഇന്ത്യയില്‍ ദേശീയ പക്ഷിനിരീക്ഷണദിനമായി ആചരിക്കുന്നു.

                 ഇന്ത്യയുടെ പക്ഷിമനുഷ്യന്‍-ഡോ.സാലിംഅലി
            

THE FALL OF A SPARROW(ഒരു കുരുവിയുടെ പതനം)- ഡോ.സാലിം അലിയുടെ ആത്മകഥ

വിവിധ മേളകളിലെ വിജയികളെ അനുമോദിച്ചു.

     ഉപജില്ലാ-പ്രവൃത്തിപരിചയമേള,കായികമേളകളില്‍ വിജയിച്ച് സ്കൂളിന്റെ അഭിമാനതാരങ്ങളായി മാറിയ കുട്ടികളെ അസംബ്ലിയില്‍ അനുമോദിച്ചു.ഹെഡ്‌മാസ്റ്റര്‍ മെഡലുകളും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ബുക്ക് ബൈന്റിംഗ്-ഒന്നാം സ്ഥാനം-റോഷന്‍ കെ കെ
                 വയറിംഗ് -ഒന്നാം സ്ഥാനം-അക്ഷയ് എ
ചവിട്ടി നിര്‍മാണം-രണ്ടാം സ്ഥാനം-ആദര്‍ശ് സി
     ത്രെഡ് പാറ്റേണ്‍ -രണ്ടാം സ്ഥാനം-രജനീഷ് ആര്‍
നെറ്റ് നിര്‍മാണം-രണ്ടാം സ്ഥാനം-സഞ്ചു കെ
ഫാബ്രിക് പെയിന്റിംഗ് മൂന്നാം സ്ഥാനം-നവ്യാരാജ്
ചവിട്ടി നിര്‍മാണം-മൂന്നാംസ്ഥാനം അഭിഷേക്











ബുക്ക് ബൈന്റിംഗ് -മൂന്നാംസ്ഥാനം-ആര്യ ബി

 
                    ഉപജില്ലാകായികമേളയില്‍ ഹൈജംപില്‍ ഒന്നാം സ്ഥാനം -സഞ്ചു കെ