ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Saturday, 15 November 2014

രക്ഷാകര്‍തൃസംഗമം

 
           സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ നവംബര്‍14 ശിശുദിനത്തില്‍ നടന്ന രക്ഷാകര്‍തൃസംഗമം അമ്മമാരുടെ പ്രാതിനിധ്യംകൊണ്ട് ശ്രദ്ധേയമായി.സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും രക്ഷാകര്‍തൃസംഗമം ഒരേ സമയത്തായതിനാല്‍ രക്ഷിതാക്കളുടെ പങ്കാളിത്തം കുറവായിരുന്നു.കുട്ടികളെ മികച്ച പൗരന്മാരായി വളര്‍ത്തുന്നതില്‍ രക്ഷിതാവെന്ന നിലയില്‍ ഓരോരുത്തരുടേയും ഉത്തരവാദിത്വം ബോധ്യപ്പെടുത്തുക,വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പശ്ചാത്തലത്തില്‍ ഗുണമേന്മാവിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന അവകാശാധിഷ്ഠിത വിദ്യാലയങ്ങളായി മാറ്റുന്നതില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടി നടത്തിയ സംഗമം രക്ഷിതാക്കളുടെ ഇടപെടലുകള്‍കൊണ്ട്സജീവമായി.ശുചിത്വശീലങ്ങള്‍,ആരോഗ്യശീലങ്ങള്‍ എന്നിവ ചെറുപ്പം മുതല്‍ ശീലമാക്കി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഹെഡ്‌മാസ്റ്റര്‍ ക്ലാസ്സ് ആരംഭിച്ചു.തുടര്‍ന്ന് വിദ്യാഭ്യാസ അവകാശ നിയമങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പുഷ്പ ടിച്ചര്‍ ക്ലാസ്സ് നയിച്ചു. രക്ഷിതാക്കളെ നാല് ഗ്രൂപ്പുകളാക്കി.വ്യക്തിശുചിത്വം,പഠനപിന്തുണ,വൈകാരികപിന്തുണ,വിവേചനം എന്നീ വിഷയങ്ങളില്‍ ഗ്രൂപ്പുകളില്‍ നടന്ന ചര്‍ച്ചകളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതായിരുന്നു.ഗ്രൂപ്പുകള്‍ കണ്ടെത്തിയ നിര്‍ദേശങ്ങളും അവതരണവും വളരെ മികച്ചതായിരുന്നു.ഓരോ ഗ്രൂപ്പിന്റേയും അവതരണത്തിനുശേഷം നടന്ന ചര്‍ച്ചയിലൂടെയും അധ്യാപകരുടെ ഇടപെടലുകളിലൂടെയും കൂടുതല്‍ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു.കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന അവകാശാധിഷ്ഠിത വിദ്യാലയം,ക്ലീന്‍ സ്കൂള്‍,സ്മാര്‍ട്ട് സ്കൂള്‍ ശിശുസൗഹൃദ വിദ്യാലയം എന്നീ സങ്കല്‍പത്തിലേക്കുയരാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ടാണ് സംഗമം അവസാനിച്ചത്.

രക്ഷാകര്‍ത്താക്കളുടെ കര്‍ത്തവ്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊണ്ട് പുഷ്പട്ടീച്ചര്‍                                        
രക്ഷിതാക്കളുടെ പ്രതികരണങ്ങള്‍

         
                                                               
ഗ്രൂപ്പുകളുടെ വിഷയാവതരണം





















 ഫെഡറല്‍ബാങ്ക് ഉദുമ ശാഖ സ്കൂളിന് കുടിവെള്ള ശുദ്ധീകരണി കൈമാറി.
  ഫെഡറല്‍ബാങ്ക് ഉദുമ ശാഖയുടെ വക സ്കൂളിന് ഒരു കുടിവെള്ള ശുദ്ധീകരണി അനുവദിച്ചു..നവംബര്‍14ന് ശിശുദിനത്തോടനുബന്ധിച്ച് നടന്ന പി ടി എ ജനറല്‍ബോഡിയോഗത്തില്‍വെച്ച് ബ്രാഞ്ച്മാനേജര്‍ ബഹു.ശ്രീമതി ഇന്ദു ജോസില്‍നിന്ന് വാട്ടര്‍ പ്യൂരിഫൈയര്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍,സ്കൂള്‍  ലീഡര്‍ കുമാരി വിജുത വി എന്നിവര്‍ ഏറ്റുവാങ്ങി.ചടങ്ങില്‍ പിടിഎപ്രസിഡണ്ട് ശ്രീമതി ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് ഓഫീസര്‍ ശ്രീ കേശവശര്‍മ്മ ,സ്റ്റാഫ് പ്രതിനിധി ശ്രീ രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്കൂള്‍  ലീഡര്‍ കുമാരി വിജുത വി. ചടങ്ങിന് നന്ദി പറഞ്ഞു.ബാങ്കിന്റെ വകയായി കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ പുസ്തകങ്ങളും മിഠായികളും വിതരണം ചെയ്തു.സ്കൂളിന്റെ പുരോഗതിയ്ക്ക്   തുടര്‍ന്നും    ബാങ്കിന്റെ എല്ലാവിധ
സഹായസഹകരണങ്ങളുമുണ്ടാവുമെന്ന്മാനേജര്‍പറഞ്ഞു.
ഫെഡറല്‍ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉത്തമ ഉദാഹരണമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെന്ന്  ഹെഡ്‌മാസ്റ്റര്‍അഭിപ്രായപ്പെട്ടു.

  വാട്ടര്‍ പ്യൂരിഫൈയര്‍ ശ്രീമതി ഇന്ദു ജോസ് അവര്‍കളില്‍നിന്ന് സ്കൂള്‍ലീഡര്‍ ഏറ്റുവാങ്ങുന്നു





ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച്  പി ടി എ പ്രസിഡണ്ട്   ശ്രീമതി ലക്ഷ്മി




 ബാങ്കിന്റെ വകയായി കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ പുസ്തകങ്ങളും മിഠായികളും ഓഫീസര്‍ ബഹു.ശ്രീ,കേശവശര്‍മ്മ കൈമാറുന്നു.

















സ്കൂള്‍ലീഡര്‍ കുമാരി വിജുത ചടങ്ങിന് നന്ദി
പ്രകാശിപ്പിക്കുന്നു












.













No comments:

Post a Comment