ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്
Sunday, 21 December 2014
ഗണിതോത്സവം 2014-15-സഹായഹസ്തം
ഗണിതത്തെ ക്ലാസ്സ് മുറിക്കുള്ളില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയും,ജീവിതത്തില്‍ ഗണിതം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ നേരിട്ടറിയുകയും അര്‍ഥപൂര്‍ണ്ണമായ ഗണിതപഠനം ഉറപ്പാക്കുകയും ചെയ്യുന്നതിനുവേണ്ടി യ.പി വിഭാഗം കുട്ടികള്‍ക്കായി സര്‍വ്വശിക്ഷാ അഭിയാന് ആവിഷ്കരിച്ച് നടപ്പാക്കുന്ന പഠനപോഷണപരിപാടി-ഗണിതോത്സവം 2014-15-ന്റെ ഔപചാരികമായ ഉദ്ഘാടനം19.12.14ന് നടന്നു.ബേക്കല്‍ ബി ആര് സി ട്രെയിനര്‍ ശ്രീ ശശിധരന് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര് ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് രക്ഷിതാക്കള്ക്കുള്ളഗണിതശാക്തീകരണപരിപാടിയായസഹായഹസ്തം- ക്ലാസ്സ് ശശിധരന് മാസ്റ്റര്‍ കൈകാര്യം ചെയ്തു.ക്ലാസ്സിനിടയില്‍ കിട്ടിയ ചില ഗണിതപ്രശ്നങ്ങള്‍ ചില രക്ഷിതാക്കള്‍ക്ക് "പ്രശ്നം" സൃഷ്ടിച്ചുവെങ്കിലും ഗണിതപഠനത്തിന്റെ അടിസ്ഥാന ധാരണകളില്‍ അവര്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനും ഗണിതപഠനപ്രക്രിയയെക്കുറിച്ച് ധാരണയുണ്ടാക്കുന്നതിനും കുട്ടികള്നേരിടുന്നപ്രശ്നങ്ങള്,പ്രയാസങ്ങള്‍,സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍ എന്നിവ ബോധ്യപ്പെടുത്തുന്നതിനും ഗണിതപഠനത്തില്‍ കുട്ടികളെ സഹായിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നതിനും സഹായഹസ്തം കൊണ്ട് സാധിച്ചുവെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്ന് മനസ്സിലായി.സ്റ്റാഫ് സെക്രട്ടറി ശ്രീ രാജീവന് മാസ്റ്റര്‍ ചടങ്ങിന് നന്ദി പറഞ്ഞു.പരിപാടിയില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം കുറവായിരുന്നെങ്കിലും "ഓരോ കുട്ടിയും പഠനമികവിലേക്ക് " എന്ന ലക്ഷ്യത്തിലേക്ക് ഒന്നായി ചുവടുവെക്കാം എന്ന പ്രതീക്ഷയോടെയാണ് എല്ലാവരും പിരിഞ്ഞത്.
സ്വാഗതം-ഹെഡ്മാസ്റ്റര് |
ഗണിതോത്സവം 2014-15-ഉദ്ഘാടനം...ശശിമാസ്റ്റര്‍ |
അധ്യക്ഷത വഹിച്ചുകൊണ്ട് ശ്രീമതി ലക്ഷ്മി |
രക്ഷിതാക്കള്‍ക്ക്''സഹായഹസ്തവു"മായിശശിമാസ്റ്റര് |
എങ്ങനെ കൂട്ടിയാലും പത്ത് കിട്ടുന്നില്ലല്ലോ........ |
ഗണിതോത്സവ പ്രവര്‍ത്തന പാക്കേജ് പരിചയപ്പെടുത്തുന്നു. |
രാജീവന് മാസ്റ്റര്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിക്കുന്ന |
Thursday, 11 December 2014
പ്രിയ സഹപാഠിയെ കാണാന്‍ നാലാം ക്ലാസ്സുകാര്‍ അംബികാഭാര്ഗവിന്റെ വീട്ടിലെത്തി.
തങ്ങളെപ്പോലെ ഓടിച്ചാടിക്കളിക്കാനും സംസാരിക്കാനും പ്രതികരിക്കാനും കഴിയാത്ത തങ്ങളുടെ പ്രിയ സഹപാഠിയായ അംബികാഭാര്ഗവിനെക്കാണാന് നാലാം ക്ലാസ്സുകാര്‍ അവളുടെ വീട്ടിലെത്തി.അവരുടെ ഏറെ നാളത്തെ ആഗ്രഹമാണ് ഇന്ന് സാധിച്ചത്.ഹെഡ്മാസ്റ്ററും ക്ലാസ്സ് ടീച്ചറായ പ്രീതട്ടീച്ചറും അതിന് അവസരമൊരുക്കിക്കൊടുത്തു.ബി പി ഒ ശ്രീ ശിവാനന്ദന് മാസ്റ്ററും പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മിയും ബി ആര് സി പരിശീലകരും അവരോടൊപ്പമുണ്ടായിരുന്നു.തങ്ങള്‍ക്ക് കിട്ടിയതുപോലെയുള്ള യൂണിഫോം തുണി അംബികയെ ഏല്പിക്കുകയെന്ന ആഗ്രഹവുമായാണ് അവര്‍ പോയത്.എല്ലാവരും പ്രിയ സഹപാഠിക്ക് നല്കാന് സമ്മാനപ്പൊതിയും കരുതിയിരുന്നു.വളരെ സന്തോഷത്തോടുകൂടിയാണ് പോയതെങ്കിലും തിരിച്ചുവരുമ്പോള്‍ എല്ലാവരുടേയും മുഖത്ത് വിഷാദം നിഴലിച്ചുകണ്ടു,തങ്ങളെപ്പോലെ അംബികയ്ക്ക് സ്കൂള്‍ മുറ്റത്ത് ഓടിച്ചാടിക്കളിക്കാനും കളികളിലൂടെ പഠിക്കാനും കഥകള്‍ കേള്‍ക്കാനും ,പാട്ട് പാടാനും ഒന്നും കഴിയുന്നില്ലല്ലോയെന്നോര്‍ത്ത്.എങ്കിലും കാണാനാഗ്രഹിച്ച തങ്ങളുടെ സഹപാഠിയെകാണാന് കഴിഞ്ഞതിന്റെ സന്തോഷം എല്ലാവരുടേയും മുഖത്ത് പ്രതിഫലിച്ചിരുന്നു.
Wednesday, 10 December 2014
സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം
ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളിലുള്ള പെണ്‍കുട്ടികള്‍ക്കും ബി പി എല്‍ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്കുമുള്ള സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം 10/12/2014 ബുധനാഴ്ച നടന്നു.സ്കൂള്‍ പരിസരത്തു വെച്ച് നടന്ന ചടങ്ങില്‍ ബി പി ഒ ,ശ്രീ ശിവാനന്ദന് മാസ്റ്റര്‍ ഒന്നാം ക്ലാസ്സിലെ അഫ്സലിന് സ്കൂള്‍ യൂണിഫോം നല്‍കിക്കൊണ്ട് സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര് സ്വാഗതം പറഞ്ഞു.തുടര്‍ന്ന് എല്ലാകുട്ടികള്‍ക്കും രണ്ട് ജോഡി യൂണിഫോം തുണികള്‍ വിതരണം ചെയ്തു.
ചടങ്ങിന് ഹെഡ്മാസ്റ്റര് സ്വാഗതം പറയുന്നു.
അധ്യക്ഷപ്രസംഗം......പി ടി എ പ്രസിഡണ്ട്ശ്രീമതി ലക്ഷ്മി
സൗജന്യ സ്കൂള്‍ യുണിഫോം വിതരണം ബഹു:ശ്രീ ശിവാനന്ദന് മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു.
ചടങ്ങിന് ഹെഡ്മാസ്റ്റര് സ്വാഗതം പറയുന്നു.
അധ്യക്ഷപ്രസംഗം......പി ടി എ പ്രസിഡണ്ട്ശ്രീമതി ലക്ഷ്മി
സൗജന്യ സ്കൂള്‍ യുണിഫോം വിതരണം ബഹു:ശ്രീ ശിവാനന്ദന് മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു.
ബേക്കല്‍ ഉപജില്ലാകലോത്സവ വിജയികളെ അനുമോദിച്ചു.
ഈ വര്‍ഷത്തെ ബേക്കല്‍ ഉപജില്ലാകലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികളെ സ്കൂള്‍ അസംബ്ലിയില്‍ അനുമോദിച്ചു.ബേക്കല്‍ ഉപജില്ലാ സംസ്കൃതം കലോത്സവത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു കുട്ടികള്‍.വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും ഹെഡ്മാസ്റ്റര് വിതരണം ചെയ്തു.ബേക്കല്‍ ഉപജില്ലാ സംസ്കൃതം കലോത്സവത്തില്‍ സംസ്കൃതം പ്രഭാഷണത്തില്‍ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാന്ദ്രയെ പ്രത്യേകം അനുമോദിച്ചു.
സംസ്കൃതം പ്രഭാഷണം....ഒന്നാം സ്ഥാനം....സാന്ദ്ര എസ്
സംസ്കൃതോത്സവത്തില്‍ മൂന്നാം സ്ഥാനം നേടിയ കുട്ടികള്‍ ട്രോഫിയുമായി.
Wednesday, 3 December 2014
"സാക്ഷരം പ്രഖ്യാപനം "
ആഗസ്റ്റ്6 ന് ആരംഭിച്ച് അമ്പത്തിയൊന്ന് ദിവസം നീണ്ടുനിന്ന സാക്ഷരം 2014-15 പരിപാടിയുടെ സമാപനം 02.12.14 ചൊവ്വാഴ്ച നടന്നു."സാക്ഷരം പ്രഖ്യാപനം "ബഹുമാനപ്പെട്ട
പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി നിര്‍വ്വഹിച്ചു.സാക്ഷരം പരിപാടിയില്‍
പങ്കെടുത്ത കുട്ടികളുടെ അമ്മമാരും പി ടി എ മെമ്പര്‍മാരും ചടങ്ങില്‍
സന്നിഹിതരായിരുന്നു.ചടങ്ങിന് ,ഹെഡ്മാസ്റ്റര് ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍
സ്വാഗതം പറഞ്ഞു.പുഷ്പട്ടീച്ചര്‍ അധ്യക്ഷത വഹിച്ചു.പി ടി എ മെമ്പര്‍മാരായ
ശ്രീമതി ഉഷ,ശ്രീമതി ലതാവിനോദ്,സ്റ്റാഫ് സെക്രട്ടറി രാജീവന് മാസ്റ്റര്‍ എന്നിവര്‍
ആശംസകളര്‍പ്പിച്ചു.സാക്ഷരം പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ അവരുടെ
അനുഭവങ്ങള്‍ പങ്കുവെച്ചു.അധ്യാപകരും അവരുടെ അനുഭവങ്ങള്‍ പങ്കിട്ടു.ഈ
പരിപാടിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രക്ഷിതാക്കളുടെ പൂര്‍ണ്ണസഹകരണം
തുടര്‍ന്നും ഉണ്ടാകണമെന്നു് രാജീവന് മാസ്റ്റര്‍ ആവശ്യപ്പെട്ടു. സാക്ഷരം
പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുവേണ്ടി നവംബര്‍28ന് ഒരു സര്‍ഗാത്മക
രചനാ ക്യാമ്പ് നടത്തിയിരുന്നു.ക്യാമ്പിലുണ്ടായ അവരുടെ ഉത്പന്നങ്ങള്‍
കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയ" സാക്ഷരമൊട്ടുകള്‍"
പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍വെച്ച് പി ടി എ പ്രസിഡണ്ട്
നിര്‍വ്വഹിച്ചു.പതിപ്പിലെ വിഭവങ്ങള്‍ ഹെഡ്മാസ്റ്റര്
പരിചയപ്പെടുത്തി.കുട്ടികളുടെ ചിത്രങ്ങളും കവിതകളും കഥകളും
ഡയറിക്കുറിപ്പുകളും സദസ്സിനെ ഒന്നടങ്കം ആവേശംകൊള്ളിച്ചു.അഞ്ചാംതരത്തിലെ
മേഘനയാണ് പതിപ്പ് ഏറ്റുവാങ്ങിയത്.കുമാരി ശ്രദ്ധ ചടങ്ങിന് നന്ദി പറഞ്ഞു.
സാക്ഷരം സര്‍ഗാത്മക ക്യാമ്പില്‍ ,ഞങ്ങളുടെ കുട്ടികള്‍ അവരുടെ ഹൃദയത്തില്‍ കുറിച്ചിട്ട വാക്കുകളും സ്വപ്നങ്ങളും കടലാസുതാളുകളിലൂടെ ഞങ്ങളുടെ മുന്നിലെത്തിയപ്പോള്‍ അവ"സാക്ഷരമൊട്ടുകളാ"യി.ഈ മൊട്ടുകള്‍ വിടര്‍ന്ന് സുഗന്ധം പരത്തുന്ന പൂക്കളായി വികസിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
" സാക്ഷരമൊട്ടുകള്‍."....കുട്ടികളുടെ പതിപ്പ്
സ്വാഗതം ....ഹെഡ്മാസ്റ്റര് ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍ |
അധ്യക്ഷപ്രസംഗം.....പുഷ്പട്ടീച്ചര്‍ |
ചടങ്ങിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് |
സാക്ഷരമൊട്ടുകള്‍ പി ടി എ പ്രസിഡണ്ടില്നിന്ന് മേഘന ഏറ്റുവാങ്ങുന്നു. |
സാക്ഷരം പ്രഖ്യാപനം |
ആശംസകളര്‍പ്പിച്ചുകൊണ്ട് രാജീവന് മാസ്റ്റര്‍ |
ആശംസാപ്രസംഗം ...ശ്രീമതി ഉഷാപ്രകാശ് |
ആശംസാപ്രസംഗം... ശ്രീമതി ലതാവിനോദ് |
മഹേശ്വരി തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. |
സാക്ഷരം സര്‍ഗാത്മക ക്യാമ്പില്‍ ,ഞങ്ങളുടെ കുട്ടികള്‍ അവരുടെ ഹൃദയത്തില്‍ കുറിച്ചിട്ട വാക്കുകളും സ്വപ്നങ്ങളും കടലാസുതാളുകളിലൂടെ ഞങ്ങളുടെ മുന്നിലെത്തിയപ്പോള്‍ അവ"സാക്ഷരമൊട്ടുകളാ"യി.ഈ മൊട്ടുകള്‍ വിടര്‍ന്ന് സുഗന്ധം പരത്തുന്ന പൂക്കളായി വികസിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
" സാക്ഷരമൊട്ടുകള്‍."....കുട്ടികളുടെ പതിപ്പ്
Subscribe to:
Posts (Atom)