തങ്ങളെപ്പോലെ ഓടിച്ചാടിക്കളിക്കാനും സംസാരിക്കാനും പ്രതികരിക്കാനും കഴിയാത്ത തങ്ങളുടെ പ്രിയ സഹപാഠിയായ അംബികാഭാര്‍ഗവിനെക്കാണാന്‍ നാലാം ക്ലാസ്സുകാര്‍ അവളുടെ വീട്ടിലെത്തി.അവരുടെ ഏറെ നാളത്തെ ആഗ്രഹമാണ് ഇന്ന് സാധിച്ചത്.ഹെഡ്‌മാസ്റ്ററും ക്ലാസ്സ് ടീച്ചറായ പ്രീതട്ടീച്ചറും അതിന് അവസരമൊരുക്കിക്കൊടുത്തു.ബി പി ഒ ശ്രീ ശിവാനന്ദന്‍ മാസ്റ്ററും പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മിയും ബി ആര്‍ സി പരിശീലകരും അവരോടൊപ്പമുണ്ടായിരുന്നു.തങ്ങള്‍ക്ക് കിട്ടിയതുപോലെയുള്ള യൂണിഫോം തുണി അംബികയെ ഏല്പിക്കുകയെന്ന ആഗ്രഹവുമായാണ് അവര്‍ പോയത്.എല്ലാവരും പ്രിയ സഹപാഠിക്ക് നല്‍കാന്‍ സമ്മാനപ്പൊതിയും കരുതിയിരുന്നു.വളരെ സന്തോഷത്തോടുകൂടിയാണ് പോയതെങ്കിലും തിരിച്ചുവരുമ്പോള്‍ എല്ലാവരുടേയും മുഖത്ത് വിഷാദം നിഴലിച്ചുകണ്ടു,തങ്ങളെപ്പോലെ അംബികയ്ക്ക് സ്കൂള്‍ മുറ്റത്ത് ഓടിച്ചാടിക്കളിക്കാനും കളികളിലൂടെ പഠിക്കാനും കഥകള്‍ കേള്‍ക്കാനും ,പാട്ട് പാടാനും ഒന്നും കഴിയുന്നില്ലല്ലോയെന്നോര്‍ത്ത്.എങ്കിലും കാണാനാഗ്രഹിച്ച തങ്ങളുടെ സഹപാഠിയെകാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം എല്ലാവരുടേയും മുഖത്ത് പ്രതിഫലിച്ചിരുന്നു.
No comments:
Post a Comment