ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Wednesday, 3 December 2014

"സാക്ഷരം പ്രഖ്യാപനം "

   ആഗസ്റ്റ്6 ന് ആരംഭിച്ച്  അമ്പത്തിയൊന്ന് ദിവസം നീണ്ടുനിന്ന സാക്ഷരം 2014-15 പരിപാടിയുടെ സമാപനം 02.12.14 ചൊവ്വാഴ്ച നടന്നു."സാക്ഷരം പ്രഖ്യാപനം "ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി നിര്‍വ്വഹിച്ചു.സാക്ഷരം പരിപാടിയില്‍ പങ്കെടുത്ത കുട്ടികളുടെ അമ്മമാരും പി ടി എ മെമ്പര്‍മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.ചടങ്ങിന് ,ഹെഡ്‌മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.പുഷ്പട്ടീച്ചര്‍ അധ്യക്ഷത വഹിച്ചു.പി ടി എ മെമ്പര്‍മാരായ ശ്രീമതി ഉഷ,ശ്രീമതി ലതാവിനോദ്,സ്റ്റാഫ് സെക്രട്ടറി രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സാക്ഷരം പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.അധ്യാപകരും അവരുടെ അനുഭവങ്ങള്‍ പങ്കിട്ടു.ഈ പരിപാടിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രക്ഷിതാക്കളുടെ പൂര്‍ണ്ണസഹകരണം തുടര്‍ന്നും ഉണ്ടാകണമെന്നു് രാജീവന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. സാക്ഷരം പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുവേണ്ടി നവംബര്‍28ന്  ഒരു സര്‍ഗാത്മക രചനാ ക്യാമ്പ് നടത്തിയിരുന്നു.ക്യാമ്പിലുണ്ടായ അവരുടെ ഉത്പന്നങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയ" സാക്ഷരമൊട്ടുകള്‍" പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍വെച്ച്   പി ടി എ പ്രസിഡണ്ട് നിര്‍വ്വഹിച്ചു.പതിപ്പിലെ  വിഭവങ്ങള്‍ ഹെഡ്‌മാസ്റ്റര്‍ പരിചയപ്പെടുത്തി.കുട്ടികളുടെ ചിത്രങ്ങളും കവിതകളും കഥകളും ഡയറിക്കുറിപ്പുകളും സദസ്സിനെ ഒന്നടങ്കം ആവേശംകൊള്ളിച്ചു.അഞ്ചാംതരത്തിലെ മേഘനയാണ് പതിപ്പ് ഏറ്റുവാങ്ങിയത്.കുമാരി ശ്രദ്ധ ചടങ്ങിന് നന്ദി പറഞ്ഞു.
                                               
സ്വാഗതം ....ഹെഡ്‌മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍

അധ്യക്ഷപ്രസംഗം.....പുഷ്പട്ടീച്ചര്‍

ചടങ്ങിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡണ്ട്
സാക്ഷരമൊട്ടുകള്‍ പി ടി എ പ്രസിഡണ്ടില്‍നിന്ന് മേഘന ഏറ്റുവാങ്ങുന്നു.


സാക്ഷരം പ്രഖ്യാപനം

ആശംസകളര്‍പ്പിച്ചുകൊണ്ട് രാജീവന്‍ മാസ്റ്റര്‍



ആശംസാപ്രസംഗം ...ശ്രീമതി ഉഷാപ്രകാശ്

ആശംസാപ്രസംഗം... ശ്രീമതി ലതാവിനോദ്







മഹേശ്വരി തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

                                                                                                  


  



                                സാക്ഷരം സര്‍ഗാത്മക ക്യാമ്പില്‍ ,ഞങ്ങളുടെ കുട്ടികള്‍ അവരുടെ ഹൃദയത്തില്‍ കുറിച്ചിട്ട വാക്കുകളും സ്വപ്നങ്ങളും കടലാസുതാളുകളിലൂടെ ഞങ്ങളുടെ മുന്നിലെത്തിയപ്പോള്‍ അവ"സാക്ഷരമൊട്ടുകളാ"യി.ഈ മൊട്ടുകള്‍ വിടര്‍ന്ന് സുഗന്ധം പരത്തുന്ന പൂക്കളായി വികസിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

                                " സാക്ഷരമൊട്ടുകള്‍."....കുട്ടികളുടെ പതിപ്പ്


No comments:

Post a Comment