ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Sunday, 21 December 2014

ഗണിതോത്സവം 2014-15-സഹായഹസ്തം

          


             ഗണിതത്തെ ക്ലാസ്സ് മുറിക്കുള്ളില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയും,ജീവിതത്തില്‍ ഗണിതം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ നേരിട്ടറിയുകയും അര്‍ഥപൂര്‍ണ്ണമായ ഗണിതപഠനം ഉറപ്പാക്കുകയും ചെയ്യുന്നതിനുവേണ്ടി യ.പി വിഭാഗം കുട്ടികള്‍ക്കായി സര്‍വ്വശിക്ഷാ അഭിയാന്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പഠനപോഷണപരിപാടി-ഗണിതോത്സവം 2014-15-ന്റെ ഔപചാരികമായ ഉദ്ഘാടനം19.12.14ന് നടന്നു.ബേക്കല്‍ ബി ആര്‍ സി ട്രെയിനര്‍ ശ്രീ ശശിധരന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് രക്ഷിതാക്കള്‍ക്കുള്ളഗണിതശാക്തീകരണപരിപാടിയായസഹായഹസ്തം- ക്ലാസ്സ് ശശിധരന്‍ മാസ്റ്റര്‍ കൈകാര്യം ചെയ്തു.ക്ലാസ്സിനിടയില്‍ കിട്ടിയ ചില ഗണിതപ്രശ്നങ്ങള്‍ ചില രക്ഷിതാക്കള്‍ക്ക് "പ്രശ്നം" സൃഷ്ടിച്ചുവെങ്കിലും ഗണിതപഠനത്തിന്റെ അടിസ്ഥാന ധാരണകളില്‍ അവര്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനും ഗണിതപഠനപ്രക്രിയയെക്കുറിച്ച് ധാരണയുണ്ടാക്കുന്നതിനും കുട്ടികള്‍നേരിടുന്നപ്രശ്നങ്ങള്‍,പ്രയാസങ്ങള്‍,സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍ എന്നിവ ബോധ്യപ്പെടുത്തുന്നതിനും ഗണിതപഠനത്തില്‍ കുട്ടികളെ സഹായിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നതിനും സഹായഹസ്തം കൊണ്ട് സാധിച്ചുവെന്ന്  അവരുടെ പ്രതികരണങ്ങളില്‍നിന്ന്  മനസ്സിലായി.സ്റ്റാഫ് സെക്രട്ടറി ശ്രീ രാജീവന്‍ മാസ്റ്റര്‍ ചടങ്ങിന് നന്ദി പറഞ്ഞു.പരിപാടിയില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം കുറവായിരുന്നെങ്കിലും "ഓരോ കുട്ടിയും പഠനമികവിലേക്ക് " എന്ന ലക്ഷ്യത്തിലേക്ക് ഒന്നായി ചുവടുവെക്കാം  എന്ന പ്രതീക്ഷയോടെയാണ് എല്ലാവരും പിരിഞ്ഞത്.
       

  സ്വാഗതം-ഹെഡ്‌മാസ്റ്റര്‍
ഗണിതോത്സവം 2014-15-ഉദ്‌ഘാടനം...ശശിമാസ്റ്റര്‍


അധ്യക്ഷത വഹിച്ചുകൊണ്ട് ശ്രീമതി ലക്ഷ്മി


രക്ഷിതാക്കള്‍ക്ക്''സഹായഹസ്തവു"മായിശശിമാസ്റ്റര്‍




എങ്ങനെ കൂട്ടിയാലും പത്ത് കിട്ടുന്നില്ലല്ലോ........





ഗണിതോത്സവ പ്രവര്‍ത്തന പാക്കേജ് പരിചയപ്പെടുത്തുന്നു.






 

രാജീവന്‍ മാസ്റ്റര്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിക്കുന്ന
        
                                                                                                                               

No comments:

Post a Comment