ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Wednesday, 25 February 2015

മെട്രിക്ക് മേള

      നിത്യ ജീവിതത്തില്‍ കുട്ടികള്‍ കൈകാര്യം ചെയ്യുന്ന മെട്രിക്ക് അളവുകളുമായി ബന്ധപ്പെട്ട അനുഭവങ്ങളെ പ്രയോജനപ്പെടുത്തി ഗണിതത്തിലെ  മറ്റുമേഖലകളിലെ ആശയരൂപീകരണം ഫലപ്രദമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 3,4 ക്ലാസ്സുകളിലെ  ഗണിതത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി നടത്തിവരുന്ന മെട്രിക്ക്മേളയിലെ പോസ്റ്റ് ടെസ്റ്റായ മെട്രിക്ക് ക്യാമ്പ്24.02.2015 ചൊവ്വാഴ്ച നടന്നു.3,4ക്ലാസ്സുകളില്‍ നിശ്ചിത മേഖലയുമായി ബന്ധപ്പെട്ട പാഠഭാഗം പൂര്‍ത്തിയായതിനു ശേഷം സംഘടിപ്പിച്ച മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മെട്രിക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ക്യാമ്പ് നടത്തിയത്.നീളം,ഭാരം ഉള്ളളവ്,സമയം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബംന്ധിതമായി പൂര്‍ത്തിയാക്കി.4മെട്രിക്ക് പ്രവര്‍ത്തനമൊഡ്യൂളുകള്‍ ക്ലാസ്സ്തലത്തില്‍ സംഘടിപ്പിച്ച.ബാഗിന് ഭാരം കൂടുതലോ? എന്ന പ്രവര്‍ത്തനത്തിലൂടെ വെയിംഗ് മെഷീന്‍ പരിചയപ്പെടാനും കൂടുതല്‍ ഭാരമുള്ള ബാഗ് ഉപയോഗിക്കുന്നയാളെയും കുറവ് ഭാരമുള്ള ബാഗ് ഉപയോഗിക്കുന്നയാളെയും കണ്ടത്താനും സാധിച്ചു. ബാഗില്‍ എന്തൊക്കെ? എന്ന പ്രവര്‍ത്തനത്തിലൂടെ ഭാരത്തിന്റെ യൂണിറ്റുകള്‍ പരിചയപ്പെട്ടു.തൂക്കക്കട്ടകള്‍  തയ്യാറാക്കി.മീറ്റര്‍ സ്കെയില്‍ നിര്‍മ്മാണത്തിലൂടെ 100സെ.മീ ചേര്‍ന്നതാണ് 1മീ. എന്ന് മനസ്സിലാക്കി.12മണിക്കൂര്‍ ക്ലോക്ക്,മെട്രിക്ക് ക്ലോക്ക്,പിറന്നാള്‍ കലണ്ടര്‍ എന്നിവ നിര്‍മ്മിച്ചു.
      24.02.2015 ചൊവ്വാഴ്ച നടന്ന ഏകദിന മെട്രിക്ക് ക്യാമ്പ്  ഹെഡ്‌മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍ ബാഡ്ജ് നിര്‍മ്മിച്ച് മൂന്നാം തരത്തിലെ മിസ്സിരിയയ്ക്ക് നല്‍കിക്കൊണ്ട് ഔപചാരികമായി ഉദ്‌ഘാടനംചെയ്തു.ചടങ്ങില്‍ പുഷ്പട്ടീച്ചര്‍ സ്വാഗതം പറഞ്ഞു.പ്രീതട്ടീച്ചര്‍ അധ്യക്ഷത വഹിച്ചു. രാജീവന്‍മാസ്റ്റര്‍,മിനിട്ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സരിതട്ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.കുട്ടികളോരോരുത്തരും അധ്യാപകരുടെ നിര്‍ദ്ദേശമനുസരിച്ച് കൃത്യമായ അളവില്‍ ബാഡ്ജ് നിര്‍മ്മിച്ചുകൊണ്ട് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.തുടര്‍ന്ന് മീറ്റര്‍ സ്കെയില്‍ നിര്‍മ്മാണം,വര്‍ക്ക് ഷീറ്റ് പൂര്‍ത്തിയാക്കല്‍, മെട്രിക്ക് ക്ലോക്ക് നിര്‍മ്മാണം,അളവുപാത്രം നിര്‍മ്മിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്തു.രാവിലെ 10മണിക്ക് ആരംഭിച്ച ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വൈകുന്നേരം4മണിവരെനീണ്ടു.അടിസ്ഥാനഗണിതശേഷികള്‍ പരിപോഷിപ്പിച്ച് കുട്ടികളെ പഠനമികവിലേക്ക് നയിക്കുന്നതോടൊപ്പം ക്ലാസ്സ്റൂം പ്രവര്‍ത്തനങ്ങളിലെ പ്രവൃത്തിപരിചയസാധ്യതകള്‍പ്രയോജനപ്പെത്താനും,സംഘപ്രവര്‍ത്തനങ്ങള്‍,കളികള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍  നിറവേറ്റാനും ഈ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചുവെന്നതില്‍ സംശയമില്ല.

ബാഡ്ജ് നിര്‍മ്മിച്ച് നല്‍കിക്കൊണ്ട് ഹെഡ്‌മാസ്റ്റര്‍ മെട്രിക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.



                കുട്ടികള്‍ ബാഡ്ജ് നിര്‍മ്മാണത്തില്‍







അളവുതെറ്റാതെ ശ്രദ്ധിച്ച്                            
      










  സ്വന്തം ബാഡ്ജണിഞ്ഞ്
                                സ്കെയില്‍ നിര്‍മ്മാണം
 മെട്രിക്ക് ക്ലോക്കുമായി കുട്ടികള്‍





മെട്രിക്ക് ക്ലോക്കിലെ വിശേഷങ്ങള്‍ കൂട്ടുകാരുമായി പങ്കുവെക്കുന്നു.



                 അളവുപാത്രം നിര്‍മ്മിക്കല്‍                












                      അളവുപാത്രം റെഡി
കൂടുതല്‍ ചിത്രങ്ങള്‍ ഫോട്ടോ ഗാലറിയില്‍

No comments:

Post a Comment