ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Sunday, 28 September 2014

സാക്ഷരം ഉത്സവമാക്കി "ഉണര്‍ത്ത്" സര്‍ഗാത്മകക്യാമ്പ്

      സാക്ഷരം സര്‍ഗാത്മകക്യാമ്പ്   27/09/2014     ശനിയാഴ്ച നടന്നു.പത്ത് കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.പി ടി എ പ്രസിഡണ്ട് ശ്രീമതി  വി കെ ലക്ഷ്മി ക്യാമ്പിന്റെ ഔപചാരികഉദ്ഘാടനം നിര്‍വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
     വിവിധ വായ്ത്താരികള്‍ ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്.കുട്ടികളുടെ ഗ്രൂപ്പുകള്‍ വായ്ത്താരികള്‍ക്ക് ഈണം നല്‍കി വളരെ നന്നായി പാടി അഭിനയിച്ചത് എല്ലാവരേയും രസിപ്പിച്ചു.തുടര്‍ന്ന് നടന്നത്  കടങ്കഥാകേളി.മിക്ക കുട്ടികളുംകടങ്കഥയില്‍അവരുടെപ്രാവിണ്യംതെളിയിച്ചു.പ്രത്യേകിച്ച് നാലാംതരത്തിലെ കൃഷ്ണപ്രസാദ്.തുടര്‍ന്ന് വിവിധ നിറത്തിലുള്ള വര്‍ണക്കടലാസ്സുകള്‍കൊണ്ട് പൂക്കള്‍ നിര്‍മ്മിച്ചു.അധ്യാപകരുടെ നിര്‍ദേശമനുസരിച്ച് വളരെ മനോഹരമായി കൃത്യതയോടെ അവര്‍ നിര്‍മ്മിച്ച പൂക്കള്‍ ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചവതന്നെയായിരുന്നു.തുടര്‍ന്ന് നടന്ന കഥാകേളിയില്‍, നാലാംതരത്തിലെ മഹേശ്വരി അവതരിപ്പിച്ച കുരങ്ങന്റേയും മുതലയുടേയും കഥ കൈയ്യടി നേടി.ഉച്ചഭക്ഷണത്തിനുശേഷം കുട്ടികള്‍ അവരുടെ ചിത്രരചനയിലുള്ള കഴിവും തെളിയിച്ചു.എഴുത്തിന്റെ കാര്യത്തില്‍ പിന്നോക്കക്കാരാണെങ്കിലും സര്‍ഗാത്മകതയുടെ കാര്യത്തില്‍ 
തങ്ങള്‍ഒട്ടുംപിന്നോക്കമല്ലെന്ന്തെളിയിക്കുന്നപ്രകടനമായിരുന്നുഎല്ലാവരുടേതും.ശ്രദ്ധ,നിതിന്‍,വിഷ്ണുപ്രസാദ്,മഹേശ്വരി,കൃഷ്ണപ്രസാദ്,അനാമിക,പ്രിയ,മിസിരിയ,തുടങ്ങി എല്ലാവരുംതന്നെ വൈവിധ്യങ്ങളായ കഴിവുള്ളവരാണെന്ന് മനസ്സിലാക്കിത്തരാന്‍ ഈ ക്യാമ്പുകൊണ്ട് സാധിച്ചു.










വഞ്ചിപ്പാട്ടിന്റെ രസം നുകര്‍ന്ന്


വര്‍ണപ്പൂക്കളുടെ നിര്‍മാണം









കഥാകേളി

Thursday, 25 September 2014



മംഗള്‍യാന്റെ ചരിത്രവിജയം ആഘോഷമാക്കി കോട്ടിക്കുളത്തെകുട്ടികള്‍
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്റെ(മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) ചരിത്രവിജയം ആഘോഷമാക്കാന്‍ കുട്ടികള്‍ സ്കൂള്‍ പരിസരത്ത് ഒത്തുകൂടി.ഇന്ത്യയുടെ ആദ്യത്തെ ചൊവ്വാഗ്രഹ പര്യവേക്ഷണപദ്ധതിയായ മംഗള്‍യാനിനെക്കുറിച്ചും അതിന്റെ നാള്‍വഴിയെക്കുറിച്ചും ഹെഡ്‌മാസ്റ്റര്‍  വളരെ ലളിതമായി വ്യക്തമാക്കിക്കൊടുത്തു.ഈ ദൗത്യത്തിന് നേതൃത്വത്വം നല്‍കിയ ഐ എസ് ആര്‍ ഒ യുടെ പ്രവര്‍ത്തനെക്കുറിച്ചം ഹെഡ്‌മാസ്റ്റര്‍ വിശദീകരിച്ചു.ഏറ്റവും ചെലവുകറഞ്ഞതും ഏറ്റവും വേഗം തയ്യാറായതുമായ ഈ ദൗത്യം ആദ്യശ്രമത്തില്‍ത്തന്നെ വിജയിച്ചത് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയെന്നും ഇത് ഓരോ ഇന്ത്യക്കാരന്റേയും വിജയമാണെന്നും ഒരിന്ത്യക്കാരനായതില്‍ നാമോരോരുത്തരും അഭിമാനിക്കേണ്ടതാണെന്നും പറഞ്ഞത് കുട്ടികളില്‍ ആവേശമുണര്‍ത്തി.







 മംഗളാവങ്ങളോടെ ഇന്ത്യ
     ഇന്ത്യയുടെഅഭിമാനംചൊവ്വാഗ്രഹത്തോളമുയര്‍ത്തി മംഗള്‍യാന്‍ദൗത്യം മഹാവിജയമായി.മംഗള്‍യാന്‍ഭൂമിയെവലംവെച്ചുതുടങ്ങി.ആദ്യശ്രമത്തില്‍ ചൊവ്വാദൗത്യം പൂര്‍ത്തിയാക്കിയ ഏകരാജ്യം എന്ന ബഹുമതി ഇന്ത്യക്ക് സ്വന്തം.കൂടാതെ ചൊവ്വാദൗത്യം വിജയിച്ച ഏക ഏഷ്യന്‍ രാജ്യം,ലോകത്ത് ഈ ദൗത്യം നേടിയ നാലാം ശക്തി എന്നീ ബഹുമതികളും.2013 നവംബര്‍ അഞ്ചിനാണ്  ഈ ഇന്ത്യന്‍ നിര്‍മിത ഉപഗ്രഹത്തെ  ഇന്ത്യന്‍ റോക്കറ്റായ പി എസ് എല്‍ വി-സി25 ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചത്.

മംഗള്‍യാന്‍  അയച്ച ചൊവ്വയുടെ ആദ്യത്തെ ചിത്രം







  

Wednesday, 24 September 2014







   ഹിന്ദിദിനം ആചരിച്ചു.                  
        സെപ്റ്റംബര്‍14 ഹിന്ദിദിനം ഓണാവധിയ്ക്കിടയില്‍ വന്നതിനാല്‍ ഈ വര്‍ഷത്തെ ഹിന്ദിദിനം സെപ്റ്റംബര്‍23 ചൊവ്വാഴ്ച ആഘോഷിച്ചു.ആഘോഷപരിപാടികള്‍ ഡോക്ടര്‍പ്രഭാകരന്‍ നിര്‍വഹിച്ചു.ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ ലളിതമായി ഹിന്ദി ഭാഷയില്‍ത്തന്നെ കുട്ടികളോട് സംസാരിച്ചു.ചടങ്ങില്‍ ശ്രീ സെബാസ്റ്റ്യന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സ്കൂള്‍ അസിസ്ററന്റ് ശ്രീ മുരളീധരന്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് കുട്ടികള്‍ ഹിന്ദിയിലുള്ള കലാപരിപാടികള്‍ അവതരിപ്പിച്ചു.കുമാരി സാന്ദ്ര ചടങ്ങിന് നന്ദി പറഞ്ഞു.
 ഡോക്ടര്‍ പ്രഭാകരന്‍ ഹിന്ദിദിനം ഉദ്ഘാടനം ചെയ്യുന്നു.


സദസ്സ്


                              കൂടുതല്‍ ചിത്രങ്ങള്‍ ഫോട്ടോഗാലറിയില്‍                                                         

Monday, 22 September 2014

ഓസോണ്‍ദിനം ആചരിച്ചു


             ഓസോണ്‍ദിനമായ സെപ്റ്റംബര്‍ 16ന് ഓസോണ്‍ദിനത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനുതകുന്ന നല്ലൊരു ക്ലാസ്സ് ഹെഡ്‌മാസ്റ്റര്‍ കൈകാര്യം ചെയ്തു.ഭൂമിയുടെ പുതപ്പായ ഓസോണ്‍പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓസോണ്‍ശോഷണത്തിന് കാരണമായ രാസവസ്തുക്കളെക്കുറിച്ചും ഹെഡ്‌മാസ്റ്റര്‍വിശദീകരിച്ചു.ഓസോണ്‍പാളിയെ സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടേയും കടമയാണെന്ന് കുട്ടികളെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു ഓസോണ്‍ദിനംകൂടി കടന്നുപോയി.
ഓസോണിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെക്ലിക്ക് ചെയ്യൂ ഓസോണ്‍

Tuesday, 9 September 2014

ഓണാഘോഷം


z
 ഈ വര്‍ഷത്തെ ഓണാഘോഷം സെപ്ററംബര്‍5 ന് സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്നു.പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി ഓണാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.അങ്കണവാടി ,എല്‍ പി ,യു പി കുട്ടികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.മിഠായിപെറുക്കല്‍,തവളച്ചാട്ടം,കുപ്പിയില്‍ വെള്ളംനിറക്കല്‍,ലെമണ്‍ &സ്പൂണ്‍,തൊപ്പിക്കളി,കസേരക്കളി,സ്പോഞ്ച് ത്രോ, മെഴുകുതിരി കത്തിക്കല്‍ തുടങ്ങിയ രസകരമായ മത്സരങ്ങള്‍ കുട്ടികള്‍ നന്നായി ആസ്വദിച്ചു.യു പി കുട്ടികള്‍ക്കായി പൂക്കളമത്സരവും നടന്നു.ഉച്ചയ്ക്ക് പായസത്തോടെയുള്ള ഓണസ്സദ്യ.മദര്‍പി ടി എ അംഗങ്ങള്‍,അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.സമാപന സമ്മേളനം വാര്‍ഡ് മെമ്പര്‍ ശ്രീ ജി സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് വാര്‍ഡ് മെമ്പര്‍,പി ടി എ പ്രസിഡണ്ട് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍  ശ്രീ ഒ രാജഗോപാലന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ശ്രീ വി പി രാജീവന്‍ നന്ദി പറഞ്ഞു.



ഓണാഘോഷപരിപാടികള്‍ പി ടി എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു


പൂക്കളമത്സരത്തില്‍ നിന്ന് 










മിഠായിപെറുക്കല്‍ മത്സരത്തില്‍നിന്ന്



അങ്കണവാടിക്കുട്ടികളുടെ മിഠായിപെറുക്കല്‍ മത്സരത്തില്‍നിന്ന്







 തവളച്ചാട്ടമത്സരത്തില്‍നിന്ന്

കസേരക്കളി

സമാപനസമ്മേളനം ശ്രീ ജി സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
കൂടുതല്‍ ചിത്രങ്ങള്‍ ഫോട്ടോഗാലറിയില്‍

ഞങ്ങളുടെ സ്കൂളിനും ബ്ലോഗ്




സ്കൂള്‍ബ്ലോഗിന്റെ ഔപചാരിക ഉദ്ഘാടനം ബഹു.വാര്‍ഡ് മെമ്പര്‍ ശ്രീ ജി സന്തോഷ്‌കുമാര്‍ നിര്‍വഹിക്കുന്നു


ഞങ്ങളുടെ സ്കൂളിനും ബ്ലോഗ് തയ്യാറായി.ബ്ലോഗിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍ ശ്രീ സന്തോഷ്‌കുമാര്‍ നിര്‍വ്വഹിച്ചു.ബ്ലോഗിന്റെ പ്രാധാന്യത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ഹെഡ്‌മാസ്ററര്‍ വിശദീകരിച്ചു .വിദ്യാലയപ്രവര്‍ത്തനങ്ങള്‍ സമൂഹമായും ഇതര വിദ്യാലയങ്ങളുമായും പങ്കുവെയ്ക്കാനായി ആരംഭിച്ച ഈ പദ്ധതി  വിദ്യാലയങ്ങളും വിദ്യാഭ്യാസ ഓഫീസുകളും തമ്മിലുള്ള വിവരവിനിമയം ശക്തിപ്പെടുത്താനും മെച്ചപ്പെട്ട അനുഭവങ്ങള്‍ കൈമാറാനും ലക്ഷ്യമിടുന്നുവെന്ന്  ഹെഡ്‌മാസ്ററര്‍ വിശദീകരിച്ചു..

Tuesday, 2 September 2014

"Instead of celebrating my birthday, it would be my proud privilege if 5 September is observed as Teachers' Day."



DR.S.RADHAKRISHNAN

 Dr. Sarvepalli Radhakrishnan (1888-1975), former President of India, was one of the most erudite of Hindu scholars of all times. He was at once a philosopher, author, statesman and educationalist - and India celebrates his birthday - the 5th of September - as "Teacher's Day" every year.


"Reading a book gives us the habit of solitary reflection and true enjoyment."

"A literary genius, it is said, resembles all, though no one resembles him."

 The way you teach…
The knowledge you share…
The care you take…
The love you shower..
Makes you…
The world’s best teacher…