ഹിന്ദിദിനം ആചരിച്ചു.
സെപ്റ്റംബര്‍14 ഹിന്ദിദിനം ഓണാവധിയ്ക്കിടയില്‍ വന്നതിനാല്‍ ഈ വര്‍ഷത്തെ ഹിന്ദിദിനം സെപ്റ്റംബര്‍23 ചൊവ്വാഴ്ച ആഘോഷിച്ചു.ആഘോഷപരിപാടികള്‍ ഡോക്ടര്‍പ്രഭാകരന്‍ നിര്‍വഹിച്ചു.ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ ലളിതമായി ഹിന്ദി ഭാഷയില്‍ത്തന്നെ കുട്ടികളോട് സംസാരിച്ചു.ചടങ്ങില്‍ ശ്രീ സെബാസ്റ്റ്യന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സ്കൂള്‍ അസിസ്ററന്റ് ശ്രീ മുരളീധരന്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് കുട്ടികള്‍ ഹിന്ദിയിലുള്ള കലാപരിപാടികള്‍ അവതരിപ്പിച്ചു.കുമാരി സാന്ദ്ര ചടങ്ങിന് നന്ദി പറഞ്ഞു.
ഡോക്ടര്‍ പ്രഭാകരന്‍ ഹിന്ദിദിനം ഉദ്ഘാടനം ചെയ്യുന്നു. |
സദസ്സ് |
കൂടുതല്‍ ചിത്രങ്ങള്‍ ഫോട്ടോഗാലറിയില്‍
No comments:
Post a Comment