മംഗള്‍യാന്റെ ചരിത്രവിജയം ആഘോഷമാക്കി കോട്ടിക്കുളത്തെകുട്ടികള്‍
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്റെ(മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) ചരിത്രവിജയം ആഘോഷമാക്കാന്‍ കുട്ടികള്‍ സ്കൂള്‍ പരിസരത്ത് ഒത്തുകൂടി.ഇന്ത്യയുടെ ആദ്യത്തെ ചൊവ്വാഗ്രഹ പര്യവേക്ഷണപദ്ധതിയായ മംഗള്‍യാനിനെക്കുറിച്ചും അതിന്റെ നാള്‍വഴിയെക്കുറിച്ചും ഹെഡ്‌മാസ്റ്റര്‍ വളരെ ലളിതമായി വ്യക്തമാക്കിക്കൊടുത്തു.ഈ ദൗത്യത്തിന് നേതൃത്വത്വം നല്‍കിയ ഐ എസ് ആര്‍ ഒ യുടെ പ്രവര്‍ത്തനെക്കുറിച്ചം ഹെഡ്‌മാസ്റ്റര്‍ വിശദീകരിച്ചു.ഏറ്റവും ചെലവുകറഞ്ഞതും ഏറ്റവും വേഗം തയ്യാറായതുമായ ഈ ദൗത്യം ആദ്യശ്രമത്തില്‍ത്തന്നെ വിജയിച്ചത് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയെന്നും ഇത് ഓരോ ഇന്ത്യക്കാരന്റേയും വിജയമാണെന്നും ഒരിന്ത്യക്കാരനായതില്‍ നാമോരോരുത്തരും അഭിമാനിക്കേണ്ടതാണെന്നും പറഞ്ഞത് കുട്ടികളില്‍ ആവേശമുണര്‍ത്തി.
മംഗളാരവങ്ങളോടെ ഇന്ത്യ
ഇന്ത്യയുടെഅഭിമാനംചൊവ്വാഗ്രഹത്തോളമുയര്‍ത്തി മംഗള്‍യാന്‍ദൗത്യം മഹാവിജയമായി.മംഗള്‍യാന്‍ഭൂമിയെവലംവെച്ചുതുടങ്ങി.ആദ്യശ്രമത്തില്‍ ചൊവ്വാദൗത്യം പൂര്‍ത്തിയാക്കിയ ഏകരാജ്യം എന്ന ബഹുമതി ഇന്ത്യക്ക് സ്വന്തം.കൂടാതെ ചൊവ്വാദൗത്യം വിജയിച്ച ഏക ഏഷ്യന്‍ രാജ്യം,ലോകത്ത് ഈ ദൗത്യം നേടിയ നാലാം ശക്തി എന്നീ ബഹുമതികളും.2013 നവംബര്‍ അഞ്ചിനാണ് ഈ ഇന്ത്യന്‍ നിര്‍മിത ഉപഗ്രഹത്തെ ഇന്ത്യന്‍ റോക്കറ്റായ പി എസ് എല്‍ വി-സി25 ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചത്.
മംഗള്‍യാന്‍ അയച്ച ചൊവ്വയുടെ ആദ്യത്തെ ചിത്രം |
No comments:
Post a Comment