ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Sunday, 28 September 2014

സാക്ഷരം ഉത്സവമാക്കി "ഉണര്‍ത്ത്" സര്‍ഗാത്മകക്യാമ്പ്

      സാക്ഷരം സര്‍ഗാത്മകക്യാമ്പ്   27/09/2014     ശനിയാഴ്ച നടന്നു.പത്ത് കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.പി ടി എ പ്രസിഡണ്ട് ശ്രീമതി  വി കെ ലക്ഷ്മി ക്യാമ്പിന്റെ ഔപചാരികഉദ്ഘാടനം നിര്‍വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
     വിവിധ വായ്ത്താരികള്‍ ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്.കുട്ടികളുടെ ഗ്രൂപ്പുകള്‍ വായ്ത്താരികള്‍ക്ക് ഈണം നല്‍കി വളരെ നന്നായി പാടി അഭിനയിച്ചത് എല്ലാവരേയും രസിപ്പിച്ചു.തുടര്‍ന്ന് നടന്നത്  കടങ്കഥാകേളി.മിക്ക കുട്ടികളുംകടങ്കഥയില്‍അവരുടെപ്രാവിണ്യംതെളിയിച്ചു.പ്രത്യേകിച്ച് നാലാംതരത്തിലെ കൃഷ്ണപ്രസാദ്.തുടര്‍ന്ന് വിവിധ നിറത്തിലുള്ള വര്‍ണക്കടലാസ്സുകള്‍കൊണ്ട് പൂക്കള്‍ നിര്‍മ്മിച്ചു.അധ്യാപകരുടെ നിര്‍ദേശമനുസരിച്ച് വളരെ മനോഹരമായി കൃത്യതയോടെ അവര്‍ നിര്‍മ്മിച്ച പൂക്കള്‍ ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചവതന്നെയായിരുന്നു.തുടര്‍ന്ന് നടന്ന കഥാകേളിയില്‍, നാലാംതരത്തിലെ മഹേശ്വരി അവതരിപ്പിച്ച കുരങ്ങന്റേയും മുതലയുടേയും കഥ കൈയ്യടി നേടി.ഉച്ചഭക്ഷണത്തിനുശേഷം കുട്ടികള്‍ അവരുടെ ചിത്രരചനയിലുള്ള കഴിവും തെളിയിച്ചു.എഴുത്തിന്റെ കാര്യത്തില്‍ പിന്നോക്കക്കാരാണെങ്കിലും സര്‍ഗാത്മകതയുടെ കാര്യത്തില്‍ 
തങ്ങള്‍ഒട്ടുംപിന്നോക്കമല്ലെന്ന്തെളിയിക്കുന്നപ്രകടനമായിരുന്നുഎല്ലാവരുടേതും.ശ്രദ്ധ,നിതിന്‍,വിഷ്ണുപ്രസാദ്,മഹേശ്വരി,കൃഷ്ണപ്രസാദ്,അനാമിക,പ്രിയ,മിസിരിയ,തുടങ്ങി എല്ലാവരുംതന്നെ വൈവിധ്യങ്ങളായ കഴിവുള്ളവരാണെന്ന് മനസ്സിലാക്കിത്തരാന്‍ ഈ ക്യാമ്പുകൊണ്ട് സാധിച്ചു.










വഞ്ചിപ്പാട്ടിന്റെ രസം നുകര്‍ന്ന്


വര്‍ണപ്പൂക്കളുടെ നിര്‍മാണം









കഥാകേളി

No comments:

Post a Comment